അബൂദബി: മുഷ്രിഫ് പ്രദേശത്തെ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പള്ളിയുടെ പേര് ഇൗസയുടെ മാതാവ് മറിയം (യേശുവിെൻറ മാതാവ് മേരി) പള്ളി എന്നാക്കി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. വ്യത്യസ്ത മതാനുയായികളുമായുള്ള സാമൂഹിക ബന്ധം പ്രോത്സാഹിപ്പിക്കാനും മതങ്ങൾക്കിടയിലെ പൊതുവായ കാര്യങ്ങളെ ശക്തിപ്പെടുത്താനുമാണ് പള്ളിക്ക് മുസ്ലിംകൾ ഇൗസ എന്നും ക്രിസ്ത്യാനികൾ യേശുവെന്നും വിളിക്കുന്ന പ്രവാചകെൻറ മാതാവിെൻറ പേര് നൽകാൻ തീരുമാനിച്ചത്.
യു.എ.ഇയുടെ മാനുഷികതയും സഹിഷ്ണുതയും സഹവർത്തിത്വവും പ്രതിഫലിപ്പിക്കുന്ന നടപടിക്ക് നിർദേശം നൽകിയ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ യു.എ.ഇ സഹിഷ്ണുതാകാര്യ സഹമന്ത്രി ശൈഖ ലുബ്ന ബിൻത് ഖാലിദ് ആൽ ഖാസിമി അഭിനന്ദിച്ചു. ഒൗഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ ആൽ കഅബിയും നടപടിയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.