അബൂദബി മലയാളി സമാജം യുവജനോത്സവം ഇന്ന് തുടങ്ങും

അബൂദബി: അബൂദബി മലയാളി സമാജം ശ്രീദേവി മെമോറിയല്‍ യു.എ.ഇ ഓപണ്‍ യുവജനോത്സവം വ്യാഴാഴ്ച രാത്രി ഏഴിന് തുടങ്ങും. പണ്ഡിറ്റ് രമേഷ് നാരായണന്‍െറയും ശ്രീദേവി ഉണ്ണിയുടെയും നേതൃത്വത്തില്‍ നടക്കുന്ന സംഗീത-നൃത്ത ഉത്സവത്തോടെയാണ് യുവജനോത്സവം ആരംഭിക്കുക.
സമാജത്തില്‍ ഒരുക്കിയ മൂന്ന് വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, മലയാള ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്നവേഷം, സിനിമാഗാനം, കരോക്കെ സിനിമാഗാനം, നാടന്‍ പാട്ട്, മോണോ ആക്റ്റ് ഇനങ്ങളിലാണ് മത്സരങ്ങള്‍. 9-12 വയസ്സ്, 12-15 വയസ്സ്, 15-18 വയസ്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരമുണ്ടാവുക. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന യുവജനോത്സവത്തിന് വിവിധ എമിറേറ്റുകളില്‍ നിന്നായി അഞ്ഞൂറോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി ഭാരവാഹികള്‍ വാറത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരാണ് വിധിനിര്‍ണയത്തിനത്തെുന്നത്. യുവജനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കുട്ടിക്ക് മലയാളി സമാജം 2017 കലാതിലകം/പ്രതിഭ പട്ടം സമ്മാനിക്കും. 
യുവജനോത്സവത്തിന് ശേഷം ഫെബ്രുവരി 16ന് സമാജം മെറിറ്റ് അവാര്‍ഡ് വിതരണം നടക്കും. 17ന് നടക്കുന്ന ചടങ്ങില്‍ സമാജം സാഹിത്യ പുരസ്കാരം സമ്മാനിക്കും. 
 പ്രശസ്ത എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണനാണ് 2016ലെ സമാജം സാഹിത്യ പുരസ്കാരം. 24ന് നഴ്സുമാരെ ആദരിക്കുന്ന ചടങ്ങും സമാജത്തില്‍ സംഘടിപ്പിക്കും. സാന്ത്വനവീഥിയിലെ മാലാഖമാര്‍ക്ക് മലയാളി സമാജത്തിന്‍െറ സ്നേഹാദരം എന്ന പേരില്‍ നടക്കുന്ന ചടങ്ങില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്സുമാരെയാണ് ആദരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സമാജവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  അബൂദബി അഹല്യ എക്സ്ചേഞ്ചില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സമാജം പ്രസിഡന്‍റ് ബി. യേശുശീലന്‍, വൈസ് പ്രസിഡന്‍റ് പി.ടി. റഫീഖ്, ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, കലാവിഭാഗം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തിരുവത്ര, ട്രഷറര്‍ ഫസലുദീന്‍, അബ്ദുല്‍ ജലീല്‍, എ.എം. അന്‍സാര്‍, മെഹബൂബ് അലി, അഹല്യ ഗ്രൂപ്പ് ഓപറേഷന്‍സ് മേധാവി മുഹമ്മദ് ഷറഫ്, സൂരജ് പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.