??????

സോഷ്യല്‍ മീഡിയയില്‍  തരംഗമായ  ശിവഗംഗ ഗള്‍ഫിലും  പ്രിയതാരം

ദുബൈ: നാട്ടിലെ ഓണാഘോഷത്തിനിടെ പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരമായി മാറിയ കായംകുളത്തുകാരി ശിവഗംഗ എന്ന കൊച്ചു ഗായിക ഗള്‍ഫിലും ഇഷ്​ടതാരം. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കായംകുളം പ്രവാസി കൂട്ടായ്മ നടത്തിയ  വാര്‍ഷിക പരിപാടിയിലെ മുഖ്യാഥിതിയായിരുന്നു  ശിവഗംഗ.  സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ  തന്നെ   പ്രതിഭ തെളിയിച്ച ഈ കുഞ്ഞു വാനമ്പാടിയുടെ  കഴിവുകളെ പ്രോല്‍സാഹിപ്പി ക്കാനും  ആദരിക്കാനുമാണ് നാട്ടുകാര്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചത്.  കായംകുളം ദേശത്തിനകം ആതിക്കാട്ട് പുത്തന്‍വീട്ടില്‍ രാജന്‍^ആശ ദമ്പതികളുടെ ഏകമകളാണ് ഈ മിടുക്കിക്കുട്ടി. രണ്ടാം കുറ്റി മുരിക്കാംമ്മൂട് സ​െൻറ്​ ജോണ്‍സ് സ്കൂളിലെ ആറാം ക്ലാസ്സുകാരി. 
ഒരിക്കല്‍ പോലും സ്കൂള്‍ വേദികളിലും മറ്റു പൊതു വേദികളിലും തന്‍റെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതിരുന്ന ശിവഗംഗക്ക് ഇന്ന് അവസരങ്ങളുടെ പെരുംമഴയാണ് . അതിനിടക്ക് നടന്‍ ജയസൂര്യയുടെ സിനിമയില്‍ പാടി അഭിനയിക്കാനും അവസരം ലഭിച്ചു. ഇക്കഴിഞ്ഞ ഓണത്തിന് നാട്ടിലെ ചേട്ടൻമാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ശിവഗംഗ ആദ്യമായി  മൈക്കെടുത്ത് പാടിയത്.  ‘‘മുത്തച്​ഛന് ഓണസദ്യ എത്തിച്ചു കൊടുത്ത് അമ്മയോടൊപ്പം വീട്ടിലേക്ക് വരുന്ന വഴിക്കാണ് നാട്ടിലെ ചേട്ടന്മാര്‍  പാട്ടും കളികളുമായി ഓണം ആഘോഷിക്കുന്നത് കണ്ടത്​. അവർ  എല്ലാവരും കൂടി എന്നോട് പാട്ട് പാടാന്‍ പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ റോഡി​​െൻറ സൈഡില്‍ മതിലിനോട് ചേര്‍ന്ന്   കരോക്കെയിട്ടായിരുന്നു പാടിയത്. വീഡിയോ പിടിച്ചതൊന്നും അറിഞ്ഞതേയില്ല. പിന്നെ ഫേസ്ബുക്കില്‍ വന്നപ്പോഴാ അച്ഛനും അമ്മയും മാമനും ഞാനുമൊക്കെ അറിഞ്ഞത്’’^ പാട്ട് പാടിയ കഥ ആവേശത്തോടെ   ശിവഗംഗ പറയുന്നു. ‘ശേഷം കാഴ്ചയില്‍’ എന്ന പഴയകാല സിനിമയിലെ ‘മോഹം കൊണ്ട് ഞാന്‍..... ദൂരെ ഏതോ... ’ എന്ന പാട്ടാണ്  ആദ്യം പാടിയത്. 
ഇതു കേട്ട ചേട്ടന്മാര്‍ ഒറ്റ നില്‍പ്പിന്  രണ്ടു പാട്ട് കൂടി പാടിപ്പിച്ചു. തിരുവോണ ദിവസം ഫേസ്ബുക്ക് പേജില്‍ ലൈവായി പടര്‍ന്ന ഈ വീഡിയോ നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന്‌ ആളുകളാണ് വീക്ഷിച്ചത്‌ .   ഒറ്റ ദിവസം കൊണ്ട് പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറുകളും.  അടുത്ത ദിവസം നേരം പുലര്‍ന്നതുമുതല്‍ നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും നിലക്കാത്ത അഭിനന്ദന പ്രവാഹം .  ലോകത്തി​​െൻറ വിവിധ കോണുകളില്‍ നിന്നും മലയാളികളുടെ  ഫോണ്‍ കോളുകള്‍ കൊച്ചു വാനമ്പാടിയെ തേടിയെത്തി. സ്ഥലം എം.എല്‍.എ പ്രതിഭ ഹരി അടക്കം ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും പൗരപ്രമുഖരും ശിവഗംഗയുടെ കൊച്ചു കുടിലിലേക്ക് അഭിനന്ദനവുമായി വന്നു .  
സോഷ്യല്‍ മീഡിയയില്‍ വൈറലായ ശിവഗംഗയുടെ പാട്ട് കണ്ട്​  നടൻ ജയസൂര്യ നമ്പര്‍ സംഘടിപ്പിച്ച്   വീട്ടിലേക്ക് ക്ഷണിച്ചു.   സാംജി ആൻറണി സംവിധാനം ചെയ്യുന്ന ‘ഗബ്രി’ എന്ന ചിത്രത്തില്‍ പാട്ടുപാടി അഭിനയിക്കാൻ അവസരം നൽകും എന്നാണ്​ വാഗ്​ദാനം.    ഫെബ്രുവരിയിലാണ് റെക്കോര്‍ഡിങ്ങും ഷൂട്ടിങ്ങും. ഗാനമേള ട്രൂപുകളിലും തിരക്കുള്ള ഗായികയായി മറിയിപ്പോള്‍.
അച്ഛന്‍ രാജന്‍ യു.എ.ഇ യിലാണെങ്കിലും കാര്യമായ ജോലിയല്ല.  സാമ്പത്തിക  പരാധീനത മൂലം അടച്ചുറപ്പുള്ള വീട് പോലും പണിയാനായിട്ടില്ല.  വിമാനം കയറി വിദേശത്തൊരു പരിപാടിയില്‍ ത​​െൻറ മകള്‍ പാട്ട് പാടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലാത്ത രാജൻ ശരിക്കും അമ്പരപ്പിലാണ്.  യു.എ.ഇയിലെ കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം എന്‍.ആര്‍.ഐ ഫോറം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് ശിവഗംഗ അമ്മയോടൊപ്പം ഷാര്‍ജയിലെത്തിയത്.  
നാടുകാര്‍ക്ക് മുന്നില്‍ തകര്‍ത്തു പാടിയ ശിവഗംഗക്ക് നിലക്കാത്ത കൈയ്യടിയാണ് ലഭിച്ചത്. കൈ നിറയെ സമ്മാനങ്ങളും. സ്കൂള്‍ പഠനത്തെ ബാധിക്കാതെ തന്നെ സംഗീത വഴിയില്‍  തിരിയാനാണ് ഇനി ആഗ്രഹം.  കായംകുളത്ത്  ഇതിനകം നാല്‍പ്പതിലധികം പരിപാടികളില്‍ ഈ മിടുക്കി ആദരിക്കപ്പെട്ടു. ഇനിയും ക്ഷണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു .
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.