??????????? ??.??.??.?? ????? ???????? ????? ???????? ?????? ???? ??????????? ???? ??????????? ??.??. ????? ????????? ??????????

ഉമ്മുൽ ഖുവൈൻ കെ.എം.സി.സിയുടെ ദേശീയാഘോഷ സമാപനം നടന്നു

ഉമ്മുൽഖുവൈൻ: യു.എ.ഇ  ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉമ്മുൽഖുവൈൻ കെ.എം.സി.സി  സംഘടിപ്പിച്ച പരിപാടികളുടെ സമാപനം ഉമ്മുൽഖുവൈൻ ഹാബിറ്റാറ്റ്​ സ്​കൂളിൽ   യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി​ സി.കെ. സുബൈർ ഉദ്​ഘാടനം ചെയ്​തു.  
 ‘നമുക്കുംവളരാം മക്കളോടൊപ്പം’ എന്ന വിഷയത്തിൽ ഡോ. സുലൈമാൻ മേൽപത്തൂർ മുഖ്യ പ്രഭാഷണം നടത്തി.  വിവിധ കലാപരിപാടികളും അരങ്ങേറി.  
ഉമ്മുൽഖുവൈൻ കെ.എം.സി.സിയുടെ കലണ്ടറി​​െൻറ ആദ്യ പ്രതി  ദാസൻ അമീറ ഏറ്റുവാങ്ങി.  
ആക്റ്റിങ്ങ് പ്രസിഡൻറ്​  അബ്ദുല്ല താനിശ്ശേരി അധ്യക്ഷത വഹിച്ചു.  നിസാർ തളങ്കര, ഏരത്ത് അബൂബക്കർ ഹാജി, മഹമൂദ് ഹാജി, അഷ്‌റഫ് ലുലു, അബൂബക്കർ ഹാജി ചിത്താരി, ഉമർ പുനത്തിൽ, റാഷിദ് പൊന്നാണ്ടി, മുഹമ്മദ് എം.ബി., മുസ്തഫ സി.പി.  തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി അഷ്ക്കർ അലി തിരുവത്ര സ്വാഗതവും റഷീദ് വെളിയംങ്കോട് നന്ദിയും  പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.