???? ????? ?????? ?????????? ?????? ???????? ???????????? ?????????? ?????

സീറോ മലബാർ യൂത്ത് മൂവ്​​മെൻറ്​ ക്രിസ്​മസ് ആഘോഷം 

അബൂദബി: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മ​െൻറ്​ ( എസ്​എംവൈഎം) അബൂദബി ചാപ്റ്റർ ക്രിസ്​മസ് ആഘോഷം സംഘടിപ്പിച്ചു . അബൂദബി കേരള സോഷ്യൽ സ​െൻററിൽ വെള്ളിയാഴ്ച്ച ‘പുണ്യം പിറന്ന പുൽക്കൂട്’ എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷരാവ് എസ്​എംവൈഎം മാർഗദർശികളായ ബിജു ഡൊമിനികും ബിജു മാത്യുവും തിരി തെളിച്ച്​ ഉദ്​ഘാടനം ചെയ്​തു. ചടങ്ങിൽ വർക്കിങ് പ്രസിഡൻറ്​ നിക്കി കാഞ്ഞിരക്കാട്ട് സന്ദേശം നൽകി. ബിജു ഡൊമിനിക്, ജോജി അലക്‌സാണ്ടർ, ഷാനി ബിജു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ എസ്​എംവൈഎം എക്​സലൻസ് അവാർഡ് നൽകി ആദരിച്ചു. ആൽബിൻ പാട്രിക് , ജോഫി ജോസ്, പീയൂസ് ജോസഫ്, ജിമ്മി വർഗ്ഗീസ് എന്നിവർ യഥാക്രമം സ്​റ്റുഡൻറ്​ എക്​സലൻസ് അവാർഡ്, യൂത്ത്​ എക്​സലൻസ് അവാർഡ്, ബിസിനസ്​ എക്​സലൻസ് അവാർഡ്, പ്രഫഷണൽ അവാർഡ്​ എന്നിവയ്ക്ക് അർഹരായി. വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതിയായ എജുഫണ്ട്​ 2018 ​​െൻറ ഔപചാരിക ഉദ്​ഘാടനവും നടന്നു. തുടർന്ന്​ വിവിധ കലാപരിപാടികളും നടന്നു.  ടോം ജോസ് സ്വാഗതവും മിൻറു എബ്രഹാം നന്ദിയും പറഞ്ഞു . ജസ്​റ്റിൻ കെ. മാത്യു , ജേക്കബ് ചാക്കോ, ടിൻസൺ ദേവസിയ, അനു ജസ്​റ്റിൻ, റോയ്‌മോൻ, ജോപ്പൻ ജോസ്, സിജോ ഫ്രാൻസിസ് , ജി​േൻറാ ജെയിംസ്, സിനി ഡാൽജൻ, ജിതിൻ ജോണി, ബിജു തോമസ്, അമൽ ചാക്കോ, നോബിൾ കെ. ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.