???? ??????????? ??????????? ?????????????? ??????? ?????? ??????????? ???????? ?????

ദുബൈ സെൻറ്​ തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ ജൂബിലിക്ക്​ തുടക്കമായി

ദുബൈ: ഇന്ത്യൻ സമൂഹവും, മലങ്കര സഭ പ്രത്യേകിച്ചും യു.എ.ഇ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്ന്  മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.
 ദുബൈ സ​െൻറ്​തോമസ് ഓർത്തഡോക്സ് കത്തീഡ്രലി​​െൻറ ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
  ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ്  സൂരി മുഖ്യാതിഥിയായി. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പോലീത്താ  അധ്യക്ഷത വഹിച്ചു. ദുബൈ ഇക്കണോമിക് കൗൺസിൽ അംഗം അബ്​ദുല്ല അൽ സുവൈദി,   മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മുൻ വികാരി സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പാ, വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, ഫാ.സജു തോമസ്, ജനറൽ കൺവീനർ ടി.സി ജോർജ്,  മാത്യു കെ. ജോർജ്,  ബിജുമോൻ കുഞ്ഞച്ചൻ,   ബിജു സി. ജോൺ   ജോസ് ജോൺ, പി.കെ. ചാക്കോ  എന്നിവർ പ്രസംഗിച്ചു. പ്രഥമ  വികാരി  സ്തേഫനോസ് മാർ തേവദോസിയോസ് മെത്രാപ്പാലീത്തായുടെ നാമത്തിൽ  ദുബായ്  സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ അവാർഡ് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിക്ക്  ചടങ്ങിൽ സമ്മാനിച്ചു. 
സമ്മേളന ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി. എത്യോപ്യൻ ഓർത്തഡോക്സ് സഭാംഗങ്ങൾ അവതരിപ്പിച്ച ഗാന മഞ്ജരി ശ്രദ്ധേയമായി. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.