യുഫെസ്​റ്റ്​: റാസൽഖൈമ ഇന്ത്യൻ സ്​കൂള്‍ ജേതാക്കൾ

ദുബൈ: ജീപ്പാസ്​ യുഫെസ്​റ്റിന്‍റെ  ഗ്രാന്‍ഡ്‌ ഫിനാലെയില്‍ 106 പോയൻറ്​ നേടി റാസൽഖൈമ ഇന്ത്യൻ സ്​കൂള്‍ വിജയകിരീടം ചൂടി. 69 പോയൻറ്​ നേടിയ ഷാർജ ഇന്ത്യൻ സ്​കൂൾ ആണ്​ റണ്ണറപ്പ്​. റാസൽഖൈമ ഇന്ത്യൻ സ്​കൂളിലെ ജോഫിന ജെയ്​സൺ സീനിയർ വിഭാഗം കലാതിലകമായി. കഴിഞ്ഞ വർഷവും ജോഫിനയായിരുന്നു കലാതിലകം. ജൂനിയർ വിഭാഗത്തിൽ അബൂദബി സൺറൈസ്​ ഇംഗ്ലീഷ്​ പ്രൈവറ്റ്​ സ്​കൂളിലെ സിയാൻ എൽസ സിബിയാണ്​ കലാതിലകപ്പട്ടം ചൂടിയത്​. ശനിയാഴ്​ച ദുബൈ എത്തിസലാത്ത് അക്കാദമിയിലെ നാലു വേദികളിലായി നടന്ന ഗ്രാൻറ്​ ഫിനാലേയിൽ ആയിരത്തില്‍ പരം പ്രതിഭകളാണ്​ മാറ്റുരച്ചത്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.