അബൂദബി: അബൂദബി എമിറേറ്റിലെ ടാക്സി നിരക്ക് വർധിപ്പിച്ചു. വർധന പ്രകാരം പകൽ സമയത്ത് അഞ്ച് ദിർഹവും രാത്രി അഞ്ചര ദിർഹവുമാണ് ഏറ്റവും കുറഞ്ഞ ചാർജ്. ഇതിന് പുറമെ ഒാരോ കിലോമീറ്റർ ഒാട്ടത്തിനും 1.80 ദിർഹം വീതം നിരക്ക് ഇൗടാക്കും. പുതിയ നിരക്ക് പ്രാബല്യത്തിലാകുന്ന തീയതി വ്യക്തമായിട്ടില്ല.
കാത്തിരിപ്പ് നിരക്കായി മിനിറ്റിന് 50 ഫിൽസ് നൽകണം. പകൽ സമയത്ത് കാർ റിസർവ് ചെയ്യാൻ നാല് ദിർഹവും വൈകുന്നേരം അഞ്ച് ദിർഹവുമാണെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് പകലിലെ ഷിഫ്റ്റ്. രാത്രി ഷിഫ്റ്റ് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ്. വിമാനത്താവളങ്ങളിലെ വാനുകളുടെ കുറഞ്ഞ നിരക്ക് 25 ദിർഹവും കാറുകളുടേത് 20 ദിർഹവുമാണ്.
44/2017 നമ്പർ പ്രകാരമുള്ള അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഉത്തരവ് ജനറൽ സെക്രട്ടറി ഡോ. മുബാറക് അഹ്മദ് ആൽ മുഹൈരിയാണ് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.