ദുബൈ: കാർഗോ വഴി വസ്തുക്കൾ നാട്ടിലേക്കയക്കാൻ അയക്കുന്ന ആളിെൻറയും നാട്ടിലെ മേൽവിലാസക്കാരെൻറയും തിരിച്ചറിയൽ രേഖകൾ നിർബന്ധമാണെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ. കേന്ദ്രസർക്കാർ അംഗീകരിച്ച ഏതു രേഖയും സ്വീകരിക്കും. ടി.വി,ഫ്രിഡ്ജ് പോലുള്ള വിലകൂടിയ ഇലക്ട്രോണിക്^വീട്ടുപകരണങ്ങൾ അയക്കുേമ്പാൾ മോഡലിെൻറ പേരും വിലയും കൃത്യമായി എഴുതിയ ബില്ലിെൻറ കോപ്പി വേണം. അതിനനുസരിച്ച് കസ്റ്റംസ് ഡ്യൂട്ടി അടക്കണം. ഏപ്രിൽ ഒന്നുമുതൽ കസ്റ്റംസ് നിരക്കിൽ വർധനവരുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. അയക്കുന്ന മുഴുവൻ സാധനങ്ങളുടെയും പട്ടികയും വേണം. ഡൽഹി വിമാനത്താവളം വഴിയാണ് ഇത്തരം ഉപകരണങ്ങൾ നാട്ടിലെത്തിക്കുന്നതെന്നും അവിടെ പരിശോധന കർശനമാണെന്നും എം കാര്‍ഗോ ഗ്രൂപ്പിന് കീഴിലുളള പത്ത് കമ്പനികളുടെ ഉടമകൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് ചില കമ്പനികളുടെ അനാരോഗ്യകരമായ പ്രവണതകളുണ്ടാക്കിയ പ്രതിസന്ധിയെതുടർന്ന് നിയന്ത്രണങ്ങളും കര്‍ശന നിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫിലെ കാര്‍ഗോ ബിസിനസ് രംഗം കൂടുതല്‍ ഉണർവോടെ ബിസിനസ് സീസണെ വരവേല്‍ക്കുകയാണ്. നിബന്ധനകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗോ കമ്പനികള്‍ക്ക് ഇടുപാടുകള്‍ വർധിച്ച സാഹചര്യമാണ് ഇപ്പോഴുളളത്. നിരക്കിൽ ഇളവ് നൽകിയുള്ള മത്സരം കമ്പനികൾ അവസാനിപ്പിച്ചു. കിലോക്ക് 11ദിർഹമാണ് ഏകീകൃത നിരക്ക്.
കാര്‍ഗോ അയക്കുന്ന ഉപഭോക്താവിെൻറ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കാന്‍ ഏര്‍പ്പെടുത്തിയ കെ.വൈ.സി മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ പാലിക്കാന്‍ കമ്പനികളും ഉപഭോക്താക്കളും തയ്യാറായതോടെ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുളളതെന്ന് ഈ രംഗത്ത് പത്ത് വര്‍ഷ ത്തിലധികമായി പ്രവര്‍ത്തന പരിചയമുളള എം കാര്‍ഗോ ഗ്രൂപ്പ് പ്രതിനിധികള്‍ വ്യക്തമാക്കി.
എം കാര്‍ഗോ ഗ്രൂപ്പിെൻറ ഏറ്റവും പുതിയ സംരംഭമായ നെറ്റ്‌വര്‍ക്ക് എക്‌സ്പ്രസ് കാര്‍ഗോയുടെ പ്രഥമ ശാഖ ദുബൈ, സോണാപൂരില്‍ എമിറേറ്റ്‌സ് പോസ്റ്റോഫീസിനു സമീപം 15ന് ശനിയാഴ്ച രാത്രി ഏഴിന് പ്രവര്‍ത്തനമാരംഭിക്കും. സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളുണ്ടാകും.
കൊച്ചി, മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നേരിട്ട് ക്ലിയറിംഗ് സംവിധാനമുളള എം കാര്‍ഗോ ഗ്രൂപ്പിന് ഗള്‍ഫിലും വിപുലമായ കാര്‍ഗോ ശൃംഖലയാണ് നിലവിലുളളത്.
വണ്‍ ടു ത്രീ കാര്‍ഗോ, എന്‍.ഡി.എല്‍.എസ് എയര്‍ കാര്‍ഗോ, മെട്രോ കാര്‍ഗോ ആന്റ് കൊറിയര്‍, അല്‍ ബറാക്കത്ത് കാര്‍ഗോ, എയര്‍ ലോജിക്‌സ് സൊല്യൂഷ്യന്‍സ് കാര്‍ഗോ, അല്‍ ബിസ്മി എക്‌സ്പ്രസ് കാര്‍ഗോ, , സീഷെല്‍സ് കാര്‍ഗോ, സ്റ്റാര്‍ വേള്‍ഡ് കാര്‍ഗോ, ടൈം എക്‌സ്പ്രസ് കാര്‍ഗോ, നെറ്റ്‌വര്‍ക്ക് കാര്‍ഗോ എന്നീ 10 കാര്‍ഗോ കമ്പനികളാണ് എം കാര്‍ഗോ ഗ്രൂപ്പിന്റെ കീഴിലുളളത്.
മുനീര്‍ കാവുങ്ങല്‍, നസ്‌റുദ്ധീന്‍, സജിത്ത് ഖാലിദ്, ഷഹീര്‍ ഇസ്മായില്‍, മുഹമ്മദ് ഷരീഫ്, ഹനീഫ് അബ്ദുല്ല, പ്രദീപ് ഷരാവത്ത്, കിഷോര്‍ കുമാര്‍, അന്‍വര്‍ സാദത്ത്, കബീര്‍ അന്നത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.