?????? ?? ??????? ????????? ?????? ???????????? ??????????? ??????? ??????? ????????

സജ വ്യവസായ മേഖലയില്‍ തെരുവ്  കച്ചവടക്കാര്‍ക്കെതിരെ നടപടി 

ഷാര്‍ജ: സജ വ്യവസായ മേഖലയില്‍ അനധികൃത തെരുവ് കച്ചവടക്കാര്‍ക്കെതിരെ പൊലീസ് നടപടി. വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് പരിശോധന നടത്തിയ പൊലീസ് 33 തെരുവ് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. ഷാര്‍ജ നഗരസഭയുമായി ചേര്‍ന്നായിരുന്നു പരിശോധന. 
വ്യവസായമേഖലയിലെ പള്ളിക്ക് സമീപമാണ് തെരുവ് കച്ചവടക്കാര്‍ തമ്പടിച്ചിരുന്നത്. മോശം ഭക്ഷണം, തുണിത്തരങ്ങള്‍, വ്യാജ ഉല്‍പന്നങ്ങള്‍, ബാഗുകള്‍, പഴ്സുകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തെരുവ് കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് പൊലീസ് ഉണര്‍ത്തി. 
കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളാണ് ഇത്തരം കച്ചവടക്കാരുടെ സ്ഥിരം ഉപഭോക്താക്കള്‍. താരതമ്യേന വില കുറവായതിനാലാണ് തൊഴിലാളികള്‍ തെരുവ് കച്ചവടക്കാരെ തേടിയത്തെുന്നത്. എന്നാല്‍ ഇത്തരക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആഴ്ചകള്‍ക്കിടെ പ്രദേശത്ത് നടന്ന രണ്ടാമത്തെ പരിശോധനയാണിത്. ആദ്യ പരിശോധനയില്‍ 40 പേരെ അറസ്റ്റ് ചെയ്തിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.