അബൂദബിയിലെ ആദ്യ ക്ഷേത്രം  അല്‍ വത്ബയില്‍ നിര്‍മിക്കും

അബൂദബി: അബൂദബി എമിറേറ്റിലെ ആദ്യ ഹൈന്ദവ ക്ഷേത്രം അല്‍ വത്ബയില്‍ നിര്‍മിക്കും. ക്ഷേത്രത്തിനുള്ള അഞ്ചേക്കര്‍ സ്ഥലം തിങ്കളാഴ്ച ഏറ്റെടുത്തതായും ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ക്ഷേത്രനിര്‍മാണ ഏകോപന കമ്മിറ്റിയുടെ തലവനും എന്‍.എം.സി സി.ഇ.ഒയുമായ ഡോ. ബി.ആര്‍. ഷെട്ടി അറിയിച്ചു. ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.എസ്.സി) സംഘടിപ്പിക്കുന്ന കൂസമ്മ മെമോറിയല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ക്ഷേത്രത്തിനായി മനോഹരമായ സ്ഥലമാണ് അനുവദിച്ചുകിട്ടിയിരിക്കുന്നതെന്ന് ബി.ആര്‍. ഷെട്ടി പറഞ്ഞു. ക്ഷേത്രത്തില്‍ മികച്ച ഉദ്യാനമൊരുക്കും. ക്ഷേത്രത്തിന്‍െറ പ്ളാന്‍ തയാറാക്കി കണ്‍സള്‍ട്ടന്‍റിനെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 ആഗസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യു.എ.ഇ സന്ദര്‍ശനത്തിനിടെ അബൂദബിയില്‍ ക്ഷേത്രത്തിന് സ്ഥലമനുവദിക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ രണ്ട് ഹിന്ദു ക്ഷേത്രങ്ങളാണ് യു.എ.ഇയിലുള്ളത്. ഇവ രണ്ടും ദുബൈയിലാണ്. ഇവക്ക് പുറമെ ഒരു സിഖ് ഗുരുദ്വാര കൂടി ദുബൈയിലുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.