റമദാന്‍: ഷാര്‍ജ നഗരസഭ പരിശോധന ശക്തമാക്കി

ഷാര്‍ജ: റമദാന്‍ വ്രതം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഷാര്‍ജ നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി. ഭക്ഷ്യോത്പന്നങ്ങള്‍ വില്‍ക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രികരിച്ചാണ് പരിശോധന നടത്തുന്നത്. വ്യക്തി-പരിസര ശുചിത്വം, ഉത്പന്നങ്ങളുടെ കാലാവധി, വിലനിലവാരം, ശീതികരണ യന്ത്രങ്ങളുടെ കാര്യക്ഷമത തുടങ്ങിയവയാണ് പരിശോധിച്ച് വരുന്നത്. ഇതിനകം നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും പിഴയും ലഭിച്ചു. ശക്തമായ ചൂടും ദൈര്‍ഘ്യമേറിയ വ്രതവും കണക്കിലെടുത്ത് സുരക്ഷാമാനദണ്ഡങ്ങളില്‍ ഒരുവിധ പാളിച്ചകളും വരുത്തരുതെന്നാണ് നഗരസഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വീഴ്ച്ച കണ്ടത്തെിയാല്‍ നടപടി ശക്തമായിരിക്കും. സ്ഥാപനങ്ങളിലും മറ്റും ക്രമകേടുകളോ, ശുചിത്വമില്ലായ്മയോ കണ്ടത്തെിയാല്‍ ഉപഭോക്താവിന് പരാതിപ്പെടാമെന്ന് അധികൃതര്‍ പറഞ്ഞു.
ബാര്‍ബര്‍ ഷോപ്പുകള്‍ കേന്ദ്രികരിച്ചും പരിശോധനയുണ്ട്. മുണ്ട്, കത്രിക, മേശ, കസേര, വെള്ളം ചീറ്റാന്‍ ഉപയോഗിക്കുന്ന കുപ്പി, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ശൗര്യം ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ക്രിമുകളുടെ ഗുണനിലവാരം എന്നിവയാണ് പരിശോധിക്കുന്നത്. ഓരോ കസേരക്കും ഇത്ര മുണ്ട് വേണമെന്ന കണക്കുണ്ട്. ഇത് തെറ്റിക്കാന്‍ പാടില്ല.
പരിശോധന സമയത്ത് സാധന-സാമഗ്രികള്‍ കൃത്യമായി ഉദ്യോഗസ്ഥനെ കാണിച്ച് ഗുണനിലവാരവും എണ്ണവും നിചപ്പെടുത്തണം. അല്ലാത്ത പക്ഷം നടപടിയുണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.