ഷാര്‍ജയില്‍ ഒരു വയസ്സുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

ഷാര്‍ജ: വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒരു വയസ്സുള്ള പാകിസ്താനി ബാലന്‍ മരിച്ചു. വ്യവസായ മേഖല ഒന്നിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. കുഞ്ഞിനെ കുളിമുറിയില്‍ തനിച്ചാക്കി മാതാവ് അടുക്കളയിലേക്ക് എന്തോ ആവശ്യത്തിന് പോയതായിരുന്നു. ഈ സമയം ബക്കറ്റിന് സമീപത്ത് കളിക്കുകയായിരുന്നു കുട്ടി. അടുക്കളയില്‍ പോയ മാതാവ് കുഞ്ഞിന്‍െറ കാര്യം തെല്ല് നേരം മറന്നതാണ് അപകടം വിതച്ചത്. ബക്കറ്റിനരികില്‍ കളിക്കുകയായിരുന്നു കുട്ടി ഇതിനകം മൂക്കുകുത്തി ബക്കറ്റില്‍ വീണിരുന്നു. മാതാവത്തെുമ്പോള്‍ ഈ കാഴ്ചയാണ് കണ്ടത്. ഉടനെ കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ വര്‍ഷം അഞ്ച് കുട്ടികള്‍ ഷാര്‍ജയിലെ കെട്ടിടങ്ങളിലെ മട്ടുപ്പാവുകളില്‍ നിന്ന് വീണ് മരിച്ചിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.