കുഞ്ഞികൃഷ്ണന്  നഷ്ടമായത് സ്വന്തം  പ്രതിരൂപത്തെ

ദുബൈ: കലാഭവന്‍ മണി മണ്‍മറയുമ്പോള്‍ ദുബൈയില്‍ പ്രവാസിയായ കുഞ്ഞികൃഷ്ണന് നഷ്ടപ്പെടുന്നത് സ്വന്തം പ്രതിരൂപത്തെയാണ്. നൂറുകണക്കിന് വേദികളില്‍ മണിയുടെ പാട്ടും ശബ്ദവുമായി കൈയടി നേടിയ ഈ കലാകാരന്‍ ഇന്ന് കണ്ണീരിലാണ്.
കാസര്‍കോട്ടുകാരന്‍ കോട്ടിക്കുളം കുഞ്ഞികൃഷ്ണന്‍ എന്ന കെ.കെ. കോട്ടിക്കുളം വാ തുറന്നാല്‍ പിന്നെ ചാലക്കുടിക്കാരന്‍ ചങ്ങാതിയായി മാറും. മണിയുടെ പാട്ട്, മണിയുടെ ശബ്ദം. ലുക്കിലും എവിടെയൊക്കെയോ കലാഭവന്‍ മണി. 23 വര്‍ഷമായി ദുബൈയിലുള്ള കുഞ്ഞികൃഷ്ണനെ ജൂനിയര്‍ മണി എന്ന് പറഞ്ഞാലേ ഒപ്പം താമസിക്കുന്നവര്‍ പോലും തിരിച്ചറിയൂ. നാട്ടിലും ഗള്‍ഫിലുമായി നൂറുകണക്കിന് വേദികളില്‍ കുഞ്ഞികൃഷ്ണന്‍ മണിയെ അവതരിപ്പിച്ചിട്ടുണ്ട്. നേരില്‍ കാണുമ്പോഴെല്ലാം ശബ്ദം കാത്തുസൂക്ഷിക്കണമെന്ന് മണി ഉപദേശിക്കുമായിരുന്നുവെന്ന് കുഞ്ഞികൃഷ്ണന്‍ പറയുന്നു. മണിയോടൊപ്പം സ്റ്റേജില്‍ കയറണമെന്ന സ്വപ്നം ബാക്കിയായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.