ദുബൈ: അനാഥത്വത്തിന്‍െറ നോവ് ആ മുഖങ്ങളില്‍ കാണാനുണ്ടായിരുന്നില്ല. ചിരിച്ചും കളിച്ചും നല്ല ഭക്ഷണം കഴിച്ചും അവര്‍ ദുബൈ സഅബീല്‍ പാര്‍ക്കില്‍ പാറിനടന്നു. കാരണം അവര്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്‍െറ പത്നി ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ ആല്‍ മക്തൂമിന്‍െറ നേരിട്ടുള്ള സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞുങ്ങളാണ്. 250 ലധികം അനാഥ കുട്ടികളാണ് തങ്ങള്‍ മാതാവായി കരുതുന്ന ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ ആല്‍ മക്തുമിന് നന്ദി ദിനത്തില്‍ സ്നേഹം ചൊരിയാന്‍ ഒത്തുകൂടിയത്.
ദാര്‍ അല്‍ ബിര്‍ സൊസൈറ്റിയാണ് സഅബീല്‍ പാര്‍ക്കില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇത് ആറാം തവണയാണ് ദാര്‍ അല്‍ ബിര്‍ സൊസൈറ്റി ഈ സ്നേഹപ്രകടന ദിനം സംഘടിപ്പിക്കുന്നത്.
ശൈഖാ ഹിന്ദ് മക്തൂമിന്‍െറ സംരക്ഷണത്തില്‍ പതിനായിരക്കണക്കിന് അനാഥകളാണ് രാജ്യത്തിന് അകത്തും പുറത്തും കഴിയുന്നത്. ഇവരുടെ വിദ്യാഭ്യാസവും ജീവിതവും താമസം അടക്കമുള്ള എല്ലാം കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരുടെ സഹായത്തിലും നിരീക്ഷണത്തിലുമാണ്.
52 രാജ്യങ്ങളിലെ 34,000 അധികം കുട്ടികളുടെ സംരക്ഷണ ചുമതല വഹിക്കുന്നുണ്ട് ദാര്‍ അല്‍ ബിര്‍ സൊസൈറ്റി. 1978 ആണ് ഈ അര്‍ധ സര്‍ക്കാര്‍ കാരുണ്യ സംഘടന നിലവില്‍ വന്നത് .ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ കാരുണ്യ പ്രവര്‍ത്തനം സജീവമാണ്. ദുബൈയിലെ ശൈഖ് സായിദ് റോഡിലെ അല്‍ മനാറയിലാണ് സൊസൈറ്റിയുടെ പ്രധാന ഓഫീസ്. ബര്‍ദുബൈ,നാദുല്‍ അല്‍ഹമര്‍, ജുമൈര തുടങ്ങിയ സ്ഥലങ്ങളിലാണ് ദുബൈയിലെ മറ്റു ഓഫീസുകള്‍ . റാസല്‍ഖൈമ,അജ്മാന്‍ എന്നിവിടങ്ങളിലും സൊസൈറ്റിക്ക് ഓഫീസുണ്ട്.
റമദാന്‍ മാസത്തിലാണ് ഇവരുടെ പ്രവര്‍ത്തനം കുടുതല്‍ സജീവമാക്കുന്നത്. ആ പുണ്യദിനങ്ങളിലാണ് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള അനാഥകളുടെ സംരക്ഷണ ചുമതല ഇവരേറ്റെടുക്കുന്നത്. കുട്ടികളെ ഏറ്റെടുത്ത് 18 വയസ് വരെ അവര്‍ക്ക് എല്ലാം സംരക്ഷണവും നല്‍കി സമൂഹത്തില്‍ ഉന്നതരാക്കി വളര്‍ത്തുന്നു. പിന്നീട്് ഇവരുടെ താല്‍പര്യപ്രകാരം തുടര്‍ മേഖലയിലേക്ക് അയക്കുന്നു. ദാര്‍ അല്‍ ബിര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് എല്ലാ റമദാനിലും ശൈഖാ ഹിന്ദ് മക്തൂമിന്‍െറ വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .
തങ്ങളെ അല്ലലറിയാതെ വളര്‍ത്തുന്ന ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ ആല്‍ മക്തൂമിന്‍െറ മഹത്തായ സേവനത്തിന് തിരിച്ച് നന്ദി പ്രകടിപ്പിക്കാനാണ് എത്തിയതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. രാവിലെ 11 മണിക്ക് തുടങ്ങിയ ചടങ്ങ് രാത്രി ഒമ്പത് വരെ നീണ്ടു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ,കായിക മത്സരങ്ങള്‍, പരിശീലന ക്ളാസുകള്‍ തുടങ്ങിയവ ഉണ്ടായിരുന്നു.സമാപന ചടങ്ങ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അലി ബിന്‍ സായിദ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചവരെ അദ്ദേഹം അംഗീകാര പത്രം നല്‍കി ആദരിച്ചു. അറബി പാരമ്പര്യവും സംസ്കാരവും തുടിക്കുന്ന തനത് ഭക്ഷണങ്ങളും വിവിധങ്ങളായ മജ്ലിസുകളും പരിപാടിയുടെ ഭാഗമായി ഒരിക്കിയിരുന്നു. ദുബൈ കോടതി ,ദുബൈ പൊലിസ്,ദുബൈ മുനിസിപ്പാലിറ്റി, ദുബൈ കള്‍ച്ചര്‍, അല്‍ ആമീന്‍ അന്വേഷണ വിഭാഗം, ദുബൈ ആരോഗ്യ വകുപ്പ്,സാമ്പത്തിക വകുപ്പ്,തുടങ്ങിയവരാണ് പരിപാടിയുടെ പ്രയോജകരായി പ്രവര്‍ത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.