ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി  ഇഫ്താര്‍ സംഗമം ഒരുക്കി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ നോമ്പിന്‍െറ പ്രാധാന്യത്തെക്കുറിച്ച് പ്രസിഡന്‍്റ് സജാദ് നാട്ടിക സംസാരിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ നിര്‍വാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്് ഒ.വൈ. ഖാന്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അജ്മാന്‍ സെക്രട്ടറി ഷിഹാബ് മലബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് യൂത്ത് ആന്‍റ് ചില്‍ഡ്രന്‍ വിഭാഗം പരിസ്ഥിതി ദിനാചരണത്തിന്‍്റെ ഭാഗമായി ഒരുക്കിയ മരം നടീല്‍ യജ്ഞം കോണ്‍സുല്‍ നിര്‍വാനും പ്രസിഡ്ന്‍്റ് സജാദ് നാട്ടികയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വഹാബ് പോയക്കര സ്വാഗതവും നിക്സണ്‍ ബേബി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.