അബൂദബി: 2014ലെ കണക്കനുസരിച്ച് അബൂദബി എമിറേറ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍െറ 40.7 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന്. അബൂദബിയില്‍ നടന്ന യൂറോപ്യന്‍ വിപണിയെ കുറിച്ച സിംപോസിയത്തില്‍ അബൂദബി സാമ്പത്തിക വികസന വിഭാഗം വിദേശ വ്യാപാര- കയറ്റുമതി പിന്തുണ വിഭാഗം ഡയറക്ടര്‍ അദീബ് അല്‍ അഫീഫി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്യന്‍ യൂനിയന്‍, അബൂദബി ക്വാളിറ്റി ആന്‍റ് കണ്‍ഫേമിറ്റി കൗണ്‍സില്‍, ജര്‍മന്‍- ഇമാറാത്തി സംയുക്ത കൗണ്‍സില്‍ ഫോര്‍ ഇന്‍ഡസ്ട്രി ആന്‍റ് കൊമേഴ്സ്, അബൂദബിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ ദമാന്‍ എന്നിവയുടെ പ്രതിനിധികളാണ് സിംപോസിയത്തില്‍ പങ്കെടുത്തത്. വ്യാപാരത്തിലുള്ള വിവിധ തടസ്സങ്ങള്‍ നീക്കിയും നികുതികള്‍ കുറച്ചും കയറ്റുമതിക്കും നിക്ഷേപത്തിനും പുതിയ വിപണികള്‍ കണ്ടത്തെുകയെന്ന ലക്ഷ്യമാണ് യൂറോപ്യന്‍ യൂനിയന്‍ വ്യാപാര നയത്തിലുള്ളതെന്ന് യു.എ.ഇയിലേക്കുള്ള പ്രതിനിധി സംഘത്തിന്‍െറ ട്രേഡ് കൗണ്‍സിലര്‍ ഡോ. വോള്‍ഫ്ഗാഗ് പെന്‍സിയാസ് പറഞ്ഞു. ഈ വര്‍ഷത്തില്‍ ജര്‍മനിയും യു.എ.ഇയും തമ്മിലെ വ്യാപാരം 6610 കോടി ദിര്‍ഹമാണെന്ന് ജര്‍മന്‍- ഇമാറാത്തി സംയുക്ത കൗണ്‍സില്‍ ഡെപ്യൂട്ടി സി.ഇ.ഒയും ഡയറക്ടറുമായ ഡോ. ഡാലിയ അബു സംറ റോഹ്തെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.