അബൂദബി: നിയമം ലംഘിച്ചതിനാല്‍ അബൂദബി എമിറേറ്റില്‍ ഈ വര്‍ഷം ജൂണ്‍ വരെ 43 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.
അബൂദബിയില്‍ 37ഉം അല്‍ഐനില്‍ ആറും സ്ഥാപനങ്ങളാണ് അബൂദബി സാമ്പത്തിക വികസന വകുപ്പ് പൂട്ടിച്ചത്. പുകയിലനിയമം ലംഘിച്ച റസ്റ്റോറന്‍റുകള്‍, തൊഴില്‍നിയമം ലംഘിച്ച മസാജ് പാര്‍ലറുകള്‍, ലൈസന്‍സ് കാലവധി കഴിഞ്ഞ സ്പെയര്‍പാര്‍ട്സ് കടകള്‍, ടയര്‍ കടകള്‍, വെറ്ററിനറി ക്ളിനിക്കുകള്‍ തുടങ്ങിയവ പൂട്ടിയതില്‍ ഉള്‍പ്പെടും. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡുകളിലാണ് പൂട്ടിച്ച കടകളിലെ നിയമലംഘനം കണ്ടത്തെിയതെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന മുഹമ്മദ് മുനീഫ് ആല്‍ മന്‍സൂരി പറഞ്ഞു.
തീരുമാനം അന്തിമമാണെന്നും സ്ഥാപനങ്ങള്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.