പാര്‍ക്കുകളിലെ ഫീസ് നല്‍കാനും നോല്‍ കാര്‍ഡ്

ദുബൈ: ദുബൈയിലെ പാര്‍ക്കുകളിലെ ഫീസ് നല്‍കാനും നോല്‍ കാര്‍ഡ് ഉപയോഗപ്പെടുത്താന്‍ ശ്രമം നടക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇത് യാഥാര്‍ഥ്യമായേക്കുമെന്ന് ദുബൈ നഗരസഭ അധികൃതര്‍ സൂചന നല്‍കി. ആര്‍.ടി.എ അധികൃതരുമായി ദുബൈ നഗരസഭ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ്.
പാര്‍ക്കുകളുടെ കവാടത്തില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് റീഡറുകളില്‍ നോല്‍ കാര്‍ഡ് സൈ്വപ് ചെയ്താല്‍ ഗേറ്റ് തുറക്കുന്ന രീതിയിലാണ് സംവിധാനം സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്തഘട്ടത്തില്‍ മ്യൂസിയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.