പഴകിയ ദേശീയപതാകകള്‍ മാറ്റുന്നു

അബൂദബി: പഴകി കേടുവന്ന എല്ലാ ദേശീയ പതാകകളും മാറ്റി പുതിയവ സ്ഥാപിക്കുന്നതായി അബൂദബി നഗരകാര്യ-ഗതാഗത വകുപ്പ് പ്രഖ്യാപിച്ചു. മുനിസിപ്പല്‍ കാമ്പയിനിന്‍െറ ഭാഗമായാണ് ഇവ മാറ്റുന്നത്. എമിറേറ്റിലെ നഗരങ്ങളുടെ പ്രൗഢി കാത്തുസൂക്ഷിക്കാന്‍ പഴകിയ പതാകകള്‍ എല്ലാ വര്‍ഷവും മാറ്റാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പതാക സ്വന്തമായുള്ള സ്വകാര്യ വ്യക്തികളും കേടുവന്ന മാറ്റണമെന്ന് വകുപ്പ് ആഹ്വാനം ചെയ്തു. രാജ്യത്തിന്‍െറ പതാകയെ നല്ല രീതിയില്‍ പരിചരിക്കുന്നത് സമൂഹത്തിന്‍െറ കടമയും ഉത്തരവാദിത്വവുമാണെന്ന് വകുപ്പ് അണ്ടര്‍ സെക്രട്ടറി ഖലീഫ ആല്‍ മന്‍സൂറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.