അബൂദബി: പുതിയ അധ്യയന വര്‍ഷത്തേക്ക് എമിറേറ്റിലെ വിവിധ സ്കൂളുകളിലേക്കായി 876 അധ്യാപകരെ നിയമിച്ചതായി അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍ (അഡെക്) അറിയിച്ചു.
യു.എ.ഇ പൗരന്മാരും അറബ് രാജ്യക്കാരും മറ്റു രാജ്യക്കാരും നിയമിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. എന്നാല്‍, ഇവരുടെ തരംതിരിച്ച കണക്കുകള്‍ അഡെക് പുറത്തുവിട്ടിട്ടില്ല.
കിന്‍റര്‍ഗാര്‍ട്ടന്‍, ഇസ്ലാമിക് സ്റ്റഡീസ്, അറബി, ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, മന$ശാസ്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം അധ്യാപക തസ്തികകളില്‍ ഇനിയും നിയമനം നടത്താനുണ്ടെന്ന് അഡെക് അധികൃതര്‍ പറഞ്ഞു. സാമൂഹികപ്രവര്‍ത്തകര്‍, പ്രത്യേക വിദ്യാഭ്യാസ അധ്യാപകര്‍, മന$ശാസ്ത്രജ്ഞര്‍ എന്നിവരെയും നിയമിക്കും.
കഴിഞ്ഞ മാസം അബൂദബിയിലെ വിവിധ സ്കൂളുകളില്‍നിന്ന് 340 അധ്യാപകരെ പിരിച്ചുവിട്ടിരുന്നു. പാഠ്യക്രമത്തിന് അനുസൃതമായ യോഗ്യതയില്ലാത്ത 272 പേര്‍ക്കും മാനദണ്ഡമനുസരിച്ചുള്ള കാര്യശേഷിയില്ലാത്ത 71 അധ്യാപകര്‍ക്കുമാണ് ജോലി നഷ്ടപ്പെട്ടത്.
255 സ്കൂളുകളിലായി അഡെകിനുള്ള മൊത്തം അധ്യാപകരുടെ മൂന്ന് ശതമാനം വരും പിരിച്ചുവിടപ്പെട്ട അധ്യാപകര്‍. പുതിയ അധ്യയന വര്‍ഷത്തേക്ക് 548 ഇംഗ്ളീഷ് ഭാഷാധ്യാപകരെ അഡെക് നേരത്തെ തന്നെ നിയമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.