അബൂദബി: ആരോഗ്യ മേഖലയിലെ സേവനങ്ങളുടെ ഗുണമേന്‍മ ഉയര്‍ത്തുന്നതിനും ഏകീകൃത വിവര ശേഖരണവും ലക്ഷ്യമാക്കി സര്‍ക്കാര്‍ ആശുപത്രികളുടെയും ക്ളിനിക്കുകളുടെയും പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ദേശീയ തല പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ അധ്യക്ഷതയില്‍ അബൂദബിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നയങ്ങളും പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനായാണ് ആശുപത്രികളുടെ വിലയിരുത്തല്‍ നടത്തുന്നത്.
രോഗികളുടെ കാത്തിരിപ്പ് സമയം, സംതൃപ്തി, ആശുപത്രി വാസത്തിന്‍െറ കാലയളവ്, ശസ്ത്രക്രിയ വിജയ ശതമാനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ആശുപത്രി വിലയിരുത്തല്‍ നയം. ജനങ്ങളുടെ സംതൃപ്തി പഠനങ്ങള്‍ നടത്തുകയും ഇവ ജനങ്ങള്‍ക്കായി പുറത്തുവിടുകയും ചെയ്യും. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ആഗോള തലത്തില്‍ തന്നെ അതിവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ നേതൃത്വത്തില്‍ ഈ മേഖലകള്‍ അടക്കം പൊതു സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറ്റവും മികച്ച അന്തരീക്ഷമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറല്‍ സ്ട്രീറ്റുകളില്‍ ഊര്‍ജം കുറവ് ആവശ്യമുള്ള വിളക്കുകള്‍ ഉപയോഗിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.