ദുബൈ:ദുബൈയുടെ ഭരണാധിപനായതിന്‍െറ 10ാം വാര്‍ഷികദിനത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് ആശംസയര്‍പ്പിക്കാന്‍ സഅബീല്‍ കൊട്ടാരത്തില്‍ തിങ്കളാഴ്ച നിരവധിപേരത്തെി.
ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചടങ്ങില്‍ സംബന്ധിച്ചു.
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, ദുബൈ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം, യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, ദുബൈ മീഡിയ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ശൈഖ് ഹാശിര്‍ ബിന്‍ മക്തൂം ആല്‍ മക്തൂം, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഫെഡറല്‍-പ്രദേശിക സ്ഥാപനങ്ങളുടെ തലവന്‍മാര്‍, ഇമറാത്തികള്‍ തുടങ്ങിയവര്‍ പ്രിയനേതാവിന് ആശംസ അറിയിക്കാനത്തെി. രാജ്യത്തെ നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനം നേടിയ നേട്ടങ്ങള്‍ക്ക് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറയും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറയും ശക്തവും പക്വവുമായ നേതൃത്വത്തിനും നിര്‍ദേശങ്ങള്‍ക്കും അവര്‍ നന്ദി രേഖപ്പെടുത്തി. ശൈഖ് മുഹമ്മദിന്‍െറ ദീര്‍ഘവീക്ഷണത്തിനും ഭാവിയെക്കുറിച്ചുള്ള തുറന്ന കാഴ്ചപ്പാടിനും വെല്ലുവിളികള്‍ നേരിടുന്നതിലെ മികവിലും അവര്‍ അഭിമാനം പ്രകടിപ്പിച്ചു.
ഇമറാത്തികള്‍ക്ക് മാന്യമായ ജീവിതമെന്ന അഭിലാഷം സഫലീകരിച്ചതിലും ലോകത്തെ ഏറ്റവും വികസിതമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ യു.എ.ഇയെ എത്തിച്ചതിലും ശാസ്ത്ര,സാങ്കേതിക രംഗത്ത് പുരോഗതിയിലേക്ക് രാജ്യത്തെ ഉയര്‍ത്തിയതിലും ശൈഖ് മുഹമ്മദ് വഹിക്കുന്ന പങ്ക് അവര്‍ എടുത്തുപറഞ്ഞു.
ശൈഖ് മുഹമ്മദിന്‍െറ നേതൃത്വത്തിന്‍ കീഴില്‍ ലോകത്തെ പത്താമത്തെ ഏറ്റവും സംതൃപ്തമായ ജനതയായി ഇമറാത്തികള്‍ എത്തിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.
ഭരണമികവിലും ഗുണനിലവാരത്തിലും ക്രിയാത്മകതയിലും അന്താരാഷ്ട്ര നിലവാരത്തിലത്തെിക്കാനുള്ള തന്‍െറ പദ്ധതികളും ദൗത്യങ്ങളും നടപ്പാക്കാന്‍ മികച്ച സഹായവും പിന്തുണയും നല്‍കിയ സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
തന്‍െറ സഹോദരന്‍ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തിന് കീഴില്‍ ഇനിയും ദേശീയ നേട്ടങ്ങളും മികവും കൈവരിക്കാനും അതുവഴി ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.