ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ വീതി കൂട്ടിയ ഭാഗം അടുത്ത വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. ഈ റോഡില്‍ നടപ്പാക്കുന്ന അല്‍ഹൂദ് ജങ്ഷന്‍ പദ്ധതിയുടെ ജോലികള്‍ 60 ശതമാനം പൂര്‍ത്തിയായതായും റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ആല്‍ മക്തൂം എയര്‍പോര്‍ട്ട് റൗണ്ടെബൗട്ട് മുതല്‍ ജബല്‍ അലി ലഹ്ബാബ് റോഡ് റൗണ്ടെബൗട്ട് വരെയുള്ള ഏഴ് കിലോമീറ്റര്‍ റോഡാണ് വീതി കൂട്ടി തുറന്നുകൊടുക്കുന്നത്. നിലവില്‍ ഓരോദിശയിലേക്കും മൂന്ന് ലെയിനുകളുള്ള റോഡ് ഓരോ ദിശയിലേക്കും ആറു വരിയാക്കിയാണ് വീതി കൂട്ടിയത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നടപ്പാക്കുന്ന അല്‍ഹൂദ് ജംഗ്ഷന്‍ പദ്ധതിയുടെ 60 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. അറേബ്യന്‍ റാഞ്ചസിനടുത്ത അല്‍ഹൂദ് റൗണ്ടെബൗട്ടിലെ സിഗ്നല്‍ ജങ്ഷന്‍ മാറ്റി വിവിധ വശങ്ങളിലേക്ക് സുഗമമായി സഞ്ചരിക്കാവുന്ന മേല്‍പാലങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയാണിത്. ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ട്രാക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഇത് വിപുലീകരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെ നിന്ന് ആല്‍ മക്തൂം വിമാനത്താവളം വരെയുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് മൂന്ന് വരിയില്‍ നിന്ന് ആറുവരിയാക്കും. 227 ദശലക്ഷം ചെലവിട്ട് നടപ്പാക്കുന്ന അല്‍ഹൂദ് ജങ്ഷന്‍ വിപുലീകരണം ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. വാഹനങ്ങളുടെ സുഗമമായ നീക്കത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും നിയന്ത്രണമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.