എ.പി.എല്‍ ക്രിക്കറ്റ്: നാലു ടീമുകള്‍ക്ക് ജയം

ദുബൈ: രണ്ടാമത് ഏഷ്യനെറ്റ് പ്രീമിയര്‍ ലീഗ് ട്വെറി ട്വെറി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പി.യൂ.സി.എക്കും റെഡ് ഫ്ളവേഴ്സിനും അലുബോന്‍ഡ് ടൈഗേഴ്സിനും ഡാന്യൂബ് ലയണ്‍സിനും വിജയം. 
ഗ്ളോബ്ലിങ്ക് വെസ്റ്റ് സ്റ്റാര്‍ ഷിപ്പിങിനെ 44 റണ്‍സിനാണ് പി.യു.സി.എ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത പി.യു.സി.എ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 167 റണ്‍സെടുത്തപ്പോള്‍ എതിരാളികള്‍ 123 ന് ഓള്‍ ഒൗട്ടായി. 49 പന്തില്‍ 72 റണ്‍സെടുത്ത രഞ്ജിത് മണിയാണ് കളിയിലെ കേമന്‍. മറ്റൊരു മത്സരത്തില്‍ റെഡ് ഫ്ളവേഴ്സ് അഞ്ചു വിക്കറ്റിന് അബൂദബി എല്‍.എല്‍.എച്ച് ഹോസ്പിറ്റലിനെ തോല്‍പ്പിച്ചു.  എല്‍.എല്‍.എച്ചിന്‍െറ 161 റണ്‍സെന്ന വെല്ലുവിളി റെഡ് ഫ്ളവേഴ്സ് അഞ്ചു വിക്കറ്റ് നഷ്ടമാക്കി എത്തിപ്പിടിച്ചു. 84 റണ്‍സെടുത്ത വിജയികളുടെ യാസിര്‍ കലീം ആണ് മാന്‍ ഓഫ് ദ മാച്ച്.
ടച്ച്മേറ്റിനെ ഏഴു വിക്കറ്റിനാണ് ഡാന്യൂബ് ലയന്‍സ് തോല്‍പ്പിച്ചത്. സ്കോര്‍: ടച്ച്മേറ്റ് 117 ഓള്‍ ഒൗട്ട്.ഡാന്യൂബ് 12.5 ഓവറില്‍ മൂന്നിന് 118.
അലുബോന്‍ഡ് ടൈഗേഴ്സിന്‍െറ വിജയം ബനഫ്സാഗിക്കെതിരെ 72 റണ്‍സിനായിരുന്നു. 
സ്കോര്‍: അലുബോന്‍ഡ് ടൈഗേഴ്സ് 20 ഓവറില്‍ നാലിന് 224. ബനഫ്സാഗി ഏഴിന് 152. പുറത്താകാതെ 84 റണ്‍സെടുത്ത ഗുലാം ഷബീര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-09 04:18 GMT