ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസിന് അട്ടിമറിയോടെ തുടക്കം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറിയോടെ തുടക്കം. അരങ്ങേറ്റക്കാരിയായ അമേരിക്കയുടെ മാഡിസണ്‍ ബ്രെംഗിള്‍ മുന്‍ ലോക എട്ടാം നമ്പറായ  റഷ്യയുടെ ഇകാറ്റെറിന മകറോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുട്ടുകുത്തിച്ചത്. സ്കോര്‍ 6-4,7-5. കാലിലെ പരിക്ക് കാരണം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന റഷ്യക്കാരിക്ക് തിരിച്ചുവരവ് കേമമാക്കാനായില്ല.
യോഗ്യതാ മത്സരങ്ങളില്‍ യറോസ്ളാവ ഷെഡോവ 6-4,4-6,7-6ന്  ഡെനിസ അല്ലര്‍ടോവയെയും  സ്വൊന പിറോന്‍കോവ 5-7,7-5,6-3 ന് അന്ന ലെന ഫ്രീഡ്സാമിനെയും പരാജയപ്പെടുത്തി.
അതേസമയം ഉദ്ഘാടനത്തിന്‍െറ ഭാഗമായി യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 450 ലേറെ കുട്ടികള്‍  ഗര്‍ഹൂദിലെ ടെന്നിസ് സ്റ്റേഡിയത്തില്‍ ആഘോഷത്തില്‍ പങ്കാളികളായി. ജെ.പി.മോര്‍ഗന്‍ കിഡ്സ് ഡേയില്‍  കുട്ടികള്‍ക്കായി പരിശീലനവും ലോക താരങ്ങളെ കാണാനുള്ള അവസരവും വിനോദ പരിപാടികളും ഒരുക്കിയിരുന്നു. വിദ്യാര്‍ഥികളില്‍ ടെന്നിസ് ആഭിമുഖ്യം വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തിയ പരിപാടി രണ്ടു മണിക്കൂറിലേറെ നീണ്ടു. പ്രമുഖ കോച്ചുകള്‍ നയിച്ച ടെന്നിസ് ക്ളിനിക്കായിരുന്നു പ്രധാന ഇനം.
വനിതകള്‍ക്കായുള്ള ഡബ്യൂ.ടി.എ ചാമ്പ്യന്‍ഷിപ്പാണ് തിങ്കളാഴ്ച തുടങ്ങിയത്. നിലവിലെ ജേത്രിയും ലോക മൂന്നാം നമ്പറുമായ സിമോണ ഹാലെപ്, മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ അന്ന ഇവാനോവിച്ച്, ജെലീന ജാന്‍കോവിച്ച്, ആസ്ട്രേലിയന്‍ ഓപ്പണ്‍ ജേത്രി ആഞ്ചലിക് കെര്‍ബര്‍, വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ്  ഗര്‍ബൈന്‍ മുഗുറുസ്,,രണ്ടു തവണ വിംബിള്‍ഡണ്‍ ജേത്രിയായ പെട്ര ക്വിറ്റോവ എന്നിവര്‍ മത്സരിക്കാനത്തെുന്നുണ്ട്. അതേസമയം  സെറീന വില്യംസ് അവസാന നിമിഷം പിന്മാറി. 20ന് വനിത ചാമ്പ്യന്‍ഷിപ്പിന് സമാപനമാകും. തുടര്‍ന്ന് 22 മുതല്‍ 27 വരെ പുരുഷന്മാര്‍ക്കുള്ള എ.ടി.പി ചാമ്പ്യന്‍ഷിപ്പ് നടക്കും. 
നാലു തവണ ദുബൈ ചാമ്പ്യനും നിലവിലെ യു.എസ് ഓപ്പണ്‍, വിംബിള്‍ഡണ്‍, ആസ്ട്രേലിയന്‍ ഓപ്പണ്‍ ടുര്‍ണമെന്‍റുകളിലെ തോവുമായ നൊവാക് ഡോകോവിച്ച്, ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്റ്റാന്‍ വോവ്റിങ്ക, രണ്ടു തവണ ദുബൈ റണ്ണറപ്പായ ടോമാസ് ബെര്‍ദിച്ച് എന്നിവരാണ് പ്രമുഖ കളിക്കാര്‍. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷകര്‍തൃത്വതില്‍ ദുബൈ ഡ്യൂട്ടി ഫ്രീയാണ് ലോക ടെന്നിസ് അസോസിയേഷന്‍െറ അംഗീകാരത്തോടെ ടൂര്‍ണമെന്‍റ് നടത്തുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.