അബൂദബി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണം

ന്യൂഡല്‍ഹി: ഇന്ത്യ-യു.എ.ഇ സൗഹൃദത്തില്‍ പുതിയ അധ്യായം രചിച്ച് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്‍ ഡല്‍ഹിയില്‍. മൂന്നുദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ അദ്ദേഹത്തിന് രാജ്യം ഊഷ്മള വരവേല്‍പ് നല്‍കി. വൈകീട്ട് ആറോടെ ഡല്‍ഹിയില്‍ ഇറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്താവളത്തിലത്തെി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും ലുലു ഗ്രൂപ് മേധാവി എം.എ. യൂസുഫലി ഉള്‍പ്പെടെ 100ഓളം വ്യാപാരപ്രമുഖരും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും സംഘത്തിലെ മറ്റ് മന്ത്രിമാര്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ളവരുമായി രാത്രി കൂടിക്കാഴ്ച നടത്തി.
രാവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ഒൗപചാരിക വരവേല്‍പ് ചടങ്ങില്‍ കിരീടാവകാശി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. രാഷ്ട്രപതി ഭവനില്‍ ഉച്ചവിരുന്നും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍  ശൈഖ് മുഹമ്മദ് ബിന്‍ സായിദ്-നരേന്ദ്ര മോദി ചര്‍ച്ച നടക്കും. തീവ്രവാദത്തെ നേരിടുന്നതിനുള്ള കൂട്ടായനീക്കം ശക്തിപ്പെടുത്തുന്നതും സൈനികേതര ആണവ മേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള 16 കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെക്കും. തുടര്‍ന്ന് ഇരുനേതാക്കളും  സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും. വെള്ളിയാഴ്ച മുംബൈയിലേക്ക് പോകുന്ന കിരീടാവകാശി മുംബൈ സ്റ്റോക് എക്സ്ചേഞ്ച് സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങും.
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമം ഉള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) അനില്‍ വാദ്വ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.