അബൂദബി: മാള മഹല്ല് പ്രവാസിസംഘം യു.എ.ഇ ചാപ്റ്റര്‍ യാത്രയയപ്പും അനുമോദന സമ്മേളനവും നടത്തി. 40 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വി.എസ്. അടിമക്കുഞ്ഞിക്ക് യാത്രയയപ്പും ‘ചുളിവീണ വാക്കുകള്‍’ രചയിതാവ് അനസ് മാള, സോഷ്യോളജിയില്‍ ഡോക്ടറേറ്റ് നേടിയ അബുദബി മോഡല്‍ സ്കൂള്‍ പ്രധാനധ്യാപിക ഡോ. ഹസീന ബീഗം എന്നിവരെ അനുമോദിക്കുകയും ചെയ്തു.
അഷറഫ് വലിയവീട്ടില്‍, ഷഹന്‍ഷാ റഫീഖ്, ഫൈസല്‍ ഇസ്മാഈല്‍, അഡ്വ. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ ഗാനമാലപിച്ചു. കുട്ടികളുടെ കലാപരിപാടികളുണ്ടായിരുന്നു. അബുദബി ഘടകം പ്രസിഡന്‍റ് നസീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ആസാദ് സാബ്രിയേക്കല്‍, വി.എസ്. അടിമക്കുഞ്ഞി, അനസ് മാള, ഡോ. ഹസീന ബീഗം, സലിം കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. വി.എസ്. മുഹമ്മദ് റഫീഖ് സ്വാഗതവും കെ.പി. അശറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.