മുദ്ഹിശ് വേള്‍ഡിന്  സമാപനം

ദുബൈ: സ്കൂള്‍ അവധിക്കാലത്ത് കുട്ടികള്‍ക്കും കുടുബംഗങ്ങള്‍ക്കും ഉത്സവാന്തരീക്ഷം തീര്‍ത്ത മുദ്ഹിശ് വേള്‍ഡ് വിനോദ മേളക്ക് സമാപനം. അവസാന ദിവസമായ ശനിയാഴ്ച മുദ്ഹിശ് വേള്‍ഡ് നല്‍കുന്ന  പ്രഥമ ബാല എഴുത്തുകാര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. ഏഴിനും 13നുമിടയില്‍  കുട്ടികള്‍ക്കായി നടത്തിയ എഴുത്തു മത്സരത്തില്‍ ഇംഗ്ളീഷിലും അറബിയിലും മൂന്നു വീതം പേരാണ് വിജയികളായത്. 
ഇംഗ്ളീഷ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഒമ്പതു വയസ്സുകാരി മുമുക്ഷ്യ ബൈത്താറിനാണ് ഒന്നാം സമ്മാനം. മുദ്ഹിശ് വേള്‍ഡിനെക്കുറിച്ച് ചെറുകഥയാണ് മുമുക്ഷ്യ രചിച്ചത്. ഈജിപ്ത്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് രണ്ടും മുന്നും സ്ഥാനം. യഥാക്രമം 3,000, 2,000, 1,000 ദിര്‍ഹമായിരുന്നു അവാര്‍ഡ് തുക.ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് ടീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് (ഡി.എഫ്.ആര്‍.ഇ) സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന 17ാമത് മുദ്ഹിശ് വേള്‍ഡ് മേളയില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടതെന്ന് സംഘാടക മേധാവികൂടിയായ ലൈല സുഹൈല്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.