എയര്‍ ഇന്ത്യ എക്സ്പ്രസിലത്തെിയ യുവാവിന്‍െറ ലഗേജ് ഒരാഴ്ച കഴിഞ്ഞിട്ടും ലഭിച്ചില്ല

അബൂദബി: സന്ദര്‍ശക വിസയില്‍ യു.എ.ഇയിലത്തെിയ യുവാവിന്‍െറ ലഗേജ് പത്ത് ദിവസമായിട്ടും തിരികെ കിട്ടിയില്ല. കൊച്ചിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറം എടപ്പാള്‍ കക്കിടിപ്പുറം സ്വദേശി മുഹമ്മദ് മന്‍സൂറിന്‍െറ വിവിധ രേഖകളും വസ്ത്രങ്ങളുമടങ്ങിയ ബാഗാണ് നഷ്ടമായത്. ആഗസ്റ്റ് അഞ്ചിനായിരുന്നു യാത്ര.
കാര്‍ട്ടണും ബാഗുമായിരുന്നു ലഗേജിലുണ്ടായിരുന്നത്. ഇതില്‍ കാര്‍ട്ടണ്‍ മാത്രമാണ് തിരിച്ചുലഭിച്ചത്. തുടര്‍ന്ന് ഷാര്‍ജ വിമാത്താവളത്തില്‍ പരാതി നല്‍കി. 24 മണിക്കൂറിനകം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞത്.
പിന്നീട് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കൊച്ചിയില്‍നിന്ന് ബാഗ് കയറ്റിയിട്ടില്ളെന്നാണ് അറിയിച്ചത്. എന്നാല്‍, കൊച്ചി വിമാനത്താവളത്തില്‍ വിളിക്കുമ്പോള്‍ ബാഗ് കയറ്റിയിട്ടുണ്ടെന്നും പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഷാര്‍ജ വിമാനത്താവളത്തിലത്തെി മുഹമ്മദ് മന്‍സൂറും ബന്ധുവും തെരച്ചില്‍ നടത്തിയെങ്കിലും ബാഗ് കണ്ടത്തൊനായില്ല. വിവരമറിയിക്കാം എന്നു മാത്രമാണ് എയര്‍ ഇന്ത്യ ഓഫിസില്‍ പരാതി അറിയിച്ചപ്പോഴും പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.