ദുബൈ: രാജ്യത്ത് നിലവിലുള്ള പ്രസവാവധി നിയമം പരിഷ്കരിക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി ദേശീയ കമ്മിറ്റി രൂപവത്കരിച്ചു. തൊഴിലിടങ്ങളിലെ ലിംഗ സമത്വം ഉറപ്പുവരുത്താനും കമ്മിറ്റി നടപടികള്‍ സ്വീകരിക്കുമെന്ന് യു.എ.ഇ ലിംഗ സമത്വ കൗണ്‍സില്‍- ദുബൈ വുമണ്‍ എസ്റ്റാബ്ളിഷ്മെന്‍റ് പ്രസിഡന്‍റ് ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു.
അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പ്രസവാവധി നിയമം പരിഷ്കരിക്കുക. മറ്റ് രാജ്യങ്ങളിലെ നിയമങ്ങള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. തൊഴിലിടങ്ങളിലെ സ്ത്രീ- പുരുഷ സമത്വം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. പൊതു- സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും. രാജ്യത്തിന്‍െറ വികസന പ്രക്രിയയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലിംഗ സമത്വ കൗണ്‍സിലിന്‍െറ ലക്ഷമെന്ന് ശൈഖ മനാല്‍ പറഞ്ഞു. രാഷ്ട്രീയ- നേതൃ നിരയിലേക്ക് കൂടുതല്‍ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് മുന ഗാനിം അല്‍ മര്‍റി പറഞ്ഞു. ജോലിയില്‍ ചേരാന്‍ കൂടുതല്‍ വനിതകളെ പ്രോത്സാഹിപ്പിക്കും. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സമ്പദ്രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഇത് കാരണമാകും.
സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും സ്ത്രീകളുടെ ജോലി കാര്യക്ഷമത വിലയിരുത്താന്‍ സംവിധാനം ഉണ്ടാക്കും. സ്ത്രീ ജോലിക്കാര്‍ക്കിടയില്‍ നിഷ്പക്ഷ ഏജന്‍സി സര്‍വേ നടത്തുകയും തൊഴില്‍ സാഹചര്യങ്ങള്‍ അപഗ്രഥിക്കുകയും ചെയ്യും. ഇതിന് ശേഷം വര്‍ക് പ്ളാന്‍ രൂപവത്കരിക്കുകയും രാജ്യമൊട്ടാകെ നടപ്പാക്കുകയും ചെയ്യും.
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ വര്‍ധിച്ച സ്ത്രീ പ്രാതിനിധ്യം ശുഭസൂചകമാണെന്നും മുന ഗാനിം കൂട്ടിച്ചേര്‍ത്തു. 17.5 ശതമാനത്തില്‍ നിന്ന് 22.5 ശതമാനമായാണ് ഉയര്‍ന്നത്. യു.എ.ഇയുടെ ചരിത്രത്തിലാദ്യമായി കൗണ്‍സില്‍ പ്രസിഡന്‍റായി വനിത നിയമിക്കപ്പെട്ടു. പുതിയ മന്ത്രിസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 27.5 ശതമാനമാണ്. വനിതകളെ ഭരണരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള രാഷ്ട്ര നേതാക്കളുടെ താല്‍പര്യമാണ് ഇത് തെളിയിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.