ഇന്‍ഡിഗോ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങുന്നു

ദുബൈ: ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സെപ്റ്റംബര്‍ 26 മുതല്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങുന്നു. ഇതോടെ കൊച്ചിയിലേക്ക് ഇന്‍ഡിഗോക്ക് പ്രതിദിനം രണ്ട് സര്‍വീസാകും. 
ഇതിന് പുറമെ ദുബൈ-ചണ്ഡീഗഢ് റൂട്ടില്‍ അന്ന് മുതല്‍ തന്നെ പുതിയ സര്‍വീസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും 40ഓളം നഗരങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍െറ 812ഓളം വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന ബജറ്റ് വിമാന കമ്പനിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സെന്ന് പ്രസിഡന്‍റ് ആദിത്യ ഘോഷ് പറഞ്ഞു. 
ദുബൈയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് കൊച്ചിയിലേക്ക് രണ്ടാമത്തെ സര്‍വീസ് തുടങ്ങാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ചണ്ഡീഗഢില്‍ നിന്ന് ദുബൈയിലേക്ക് ആദ്യമായാണ് സര്‍വീസ് ആരംഭിക്കുന്നത്. 
കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആദിത്യ ഘോഷ് കൂട്ടിച്ചേര്‍ത്തു.  ദിവസവും രാത്രി 7.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന 6ഇ 71 വിമാനം ഒരുമണിക്ക് ദുബൈയിലത്തെും. 1.50ന് ദുബൈയില്‍ നിന്ന് യാത്ര തിരിക്കുന്ന 6ഇ 72 വിമാനം പ്രാദേശിക സമയം 4.50ന് കൊച്ചിയിലത്തെും. 656 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. ദിവസവും വൈകിട്ട് 4.15ന് ചണ്ഡീഗഢില്‍ നിന്ന് പുറപ്പെടുന്ന 6ഇ 55 വിമാനം പ്രാദേശിക സമയം 6.20ന് ദുബൈയിലത്തെും. തിരികെയുള്ള 6ഇ 56 വിമാനം രാവിലെ 6.05നാണ്. 11.10ന് ചണ്ഡീഗഢിലത്തെും. 549 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.