ഒളിമ്പിക്സ് വില്ളേജില്‍ യു.എ.ഇ പതാക ഉയര്‍ന്നു

അബൂദബി: റിയോ ഒളിമ്പിക്സ് വില്ളേജില്‍ യു.എ.ഇയുടെ പതാക ഉയര്‍ത്തി. ബുധനാഴ്ച യു.എ.ഇ സമയം ഉച്ചക്ക് 1.30ന് (ബ്രസീല്‍ സമയം രാത്രി 8.30) ആണ് രാജ്യത്തിന്‍െറ പതാക ഒളിമ്പിക്സ് വില്ളേജിന്‍െറ വാനിലുയര്‍ന്നത്.
ആറ് യു.എ.ഇ കായികതാരങ്ങള്‍ റിയോയിലത്തെിയിട്ടുണ്ട്. സൈക്ളിസ്റ്റ് യൂസിഫ് മിര്‍സ, ഷൂട്ടിങ് താരങ്ങളായ സൈഫ് ബിന്‍ ഫുതൈസ്, ഖാലിദ് ആല്‍ കഅബി, ഭാരോദ്വഹക ആയിഷ ആല്‍ ബലൂഷി, നീന്തല്‍ താരങ്ങളായ നദ ആല്‍ ബെദ്വാവി, യാഖൂബ് ആല്‍ സാദി എന്നിവരാണ് ഒളിമ്പിക്സ് വില്ളേജിലത്തെി പരിശീലനം തുടങ്ങിയത്. മറ്റുള്ളവര്‍ ഉടന്‍ എത്തും.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ബ്രസീലിലെ യു.എ.ഇ അംബാസഡര്‍ ഖാലിദ് ആല്‍ മുഅല്ല, യു.എ.ഇ ദേശീയ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ മുഹമ്മദ് ആല്‍ കമാലി, അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ ദാവൂദ് ആല്‍ ഹജ്രി, ഒളിമ്പിക് പ്ളാനിങ് കമ്മിറ്റി അധ്യക്ഷനും ഷൂട്ടിങ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ  മേജര്‍ ജനറല്‍ അഹ്മദ് ആല്‍ റയ്സി, ടെക്നിക്കല്‍ കമീഷന്‍ അധ്യക്ഷന്‍ അബ്ദുല്‍ മുഹ്സിന്‍ ആല്‍ ദൊസാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.