ദുബൈ: പാസ്വേഡ് മോഷ്ടിച്ച് മറ്റുള്ളവരുടെ വൈഫൈ ഉപയോഗിക്കുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ദുബൈ മതകാര്യ വകുപ്പിന്‍െറ ഫത്വ. ഉടമസ്ഥന്‍െറ അനുമതിയോ അറിവോ ഇല്ലാതെ വൈഫൈ ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മതകാര്യ വകുപ്പിന്‍െറ വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പണം നല്‍കാതെയോ അനുമതി ഇല്ലാതെയോ വൈഫൈ ഉപയോഗിക്കുന്നത് അനുവദനീയമല്ല. അനധികൃതമായി വൈഫൈ ഉപയോഗിക്കുന്നത് ഉടമയുടെ ഇന്‍റര്‍നെറ്റ് വേഗം കുറയാനും കാരണമാകുമെന്ന് ഫത്വയില്‍ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.