അബൂദബിയില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി മലയാളി മരിച്ചു

അബൂദബി: ഗോതമ്പ് പൊടിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി മലയാളി മരിച്ചു. അബൂദബി മിനയിലെ ഗോതമ്പ് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ കാസര്‍കോട് അണങ്കൂര്‍ തുരുത്തി സ്വദേശി ടി.കെ. അഹമ്മദാണ് (60) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. 30 വര്‍ഷമായി ഗള്‍ഫിലുള്ള അഹമ്മദ് 25 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. ഗോതമ്പ് പൊടിക്കുന്ന യന്ത്രം പ്രവര്‍ത്തനരഹിതമാക്കിയശേഷം വൃത്തിയാക്കുന്നതിനിടെ മറ്റ് ജീവനക്കാര്‍ അബദ്ധത്തില്‍ ഓണാക്കിയതാണ് അപകടകാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പരേതരായ കുഞ്ഞഹമ്മദ് ഹാജി-ബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്. സുബൈദയാണ് ഭാര്യ. മക്കള്‍: സഹീറ (ദുബൈ), സഹീഖ, സഫ്വാന, സാനിബ. മരുമകന്‍: ആബിദ് മുക്കുന്നോത്ത് (ദുബൈ). സഹോദരങ്ങള്‍: ടി.കെ. അലവി മേല്‍പ്പറമ്പ്, കാസിം ചെരുമ്പ കുണിയ, അബൂബക്കര്‍ എരിയാല്‍, അലീമ ബെദിര, പരേതനായ മുഹമ്മദ്കുഞ്ഞി. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.