ഷാര്‍ജ: ഷാര്‍ജയില്‍ സ്വദേശിവനിതകളെ സംഘടിപ്പിച്ച് ഇത്തവണയും ശുചീകരണ കാമ്പയിന്‍ നടത്തുന്നു .ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നഗരം മോഡി പിടിപ്പിക്കുന്ന വിഭാഗമാണ് ഇതിന് മേല്‍നോട്ടം വഹിക്കുക. വര്‍ഷം തോറും നടത്തി വരാറുള്ള യു.എ.ഇ ആരോഗ്യ മന്ത്രാലായത്തിന്‍െറ കാമ്പയിന് ഈ വര്‍ഷം തുടക്കം കുറിക്കുന്നത് ഷാര്‍ജയിലാണ് .
രാജ്യത്തെ മാല്യന്യമുക്തമാകി സുന്ദരമാക്കി മാറ്റുക എന്നതാണ് കാമ്പയിനിലൂടെ ഉദേശിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സിക്രട്ടറി ഡോ. അമീന്‍ ഹസന്‍ അല്‍ അമീരി വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു . ഇത് രാഷ്ട്ര സേവനവും ബാധ്യതയുമാണെന്നും ആരോഗ്യമുള്ള കുടുംബവും രാഷ്ട്രവും നമ്മുടെ ലക്ഷ്യമാണെന്നും അദേഹം പറഞ്ഞു .
ഇത് പുരുഷന്മാരുടെ മാത്രം ഉത്തരാവാദിത്തമല്ളെന്നും അദേഹം കൂട്ടി ചേര്‍ത്തു .
കഴിഞ്ഞ 12 വര്‍ഷമായി ഷാര്‍ജയും പ്രാന്ത പ്രദേശങ്ങളും ശുചീകരിക്കുന്നതില്‍ സ്വദേശി വനിതകളും ഉദ്യോഗസ്ഥകളും വിദ്യാര്‍ഥിനികളും സജീവമായി ഇടപെടാറുണ്ട് .
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ സ്വദേശി വനിതക്ക ള്‍ കൂടുതലായി രാഷ്ട്ര സേവനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജയിലെ സ്വദേശി വനിതകളുടെ നിയന്ത്രണത്തിലുള്ള വിവിധ വനിതാ ക്ളബുകള്‍ മുഖേനെയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. ഏറ്റവും നന്നായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വിജയികളായി പ്രഖ്യാപ്പിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.