സാമുദായിക ഐക്യം കാലഘട്ടത്തിന്‍െറ ആവശ്യം–സാദിഖലി ശിഹാബ് തങ്ങള്‍

അജ്മാന്‍ : സാമുദായിക ഐക്യം കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും ഐക്യം കാത്തു സൂക്ഷിക്കാന്‍ സാമുദായിക സംഘടനകള്‍ മുന്നോട്ട് വരണമെന്നും പാണക്കാട്   സാദിഖലി ശിഹാബ് തങ്ങള്‍ ആഭിപ്രായപ്പെട്ടു . അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലിംസ് (എയിം) അജ്മാന്‍ ചാപ്റ്റര്‍ കുടുംബ സംഗമം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടുലതയുള്ള സമൂഹത്തിലേ അഭിപ്രായങ്ങളുണ്ടാവുകള്ളൂ, അഭിപ്രായങ്ങളുള്ളിടത്തേ അഭിപ്രായ വിത്യാസങ്ങളുണ്ടാകൂ എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘട്ടനത്തിലേക്കു നയിക്കാതെ സംയമനം കാത്ത് സൂക്ഷിക്കാന്‍  സംഘടനകള്‍ക്ക് കഴിയേണ്ടതുണ്ട്. വിശുദ്ധ മക്കയിലത്തെുമ്പോള്‍ ഒരേ ഇമാമിന്‍റെ നേതൃത്വം അംഗീകരിക്കുന്നവര്‍ക്ക്  കൂടുതല്‍  യോജിപ്പിന്‍െറ മേഖലകള്‍ കണ്ടത്തൊന്‍ കഴിയുമെന്നും അദേഹം അഭിപ്രായപ്പെട്ടു.
യമനില്‍ കൊല്ലപ്പെട്ട യു.എ.ഇ ഭടന്മാര്‍ക്കും മസ്ജിദുല്‍ ഹറമിലെ അപകടത്തില്‍  മരണപ്പെട്ടവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനക്ക്  സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കി . എയിം ദുബൈ ചെയര്‍മാന്‍ ഇബ്രാഹീം ഹാജി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സയ്യിദ് ശുഐബ് തങ്ങള്‍, മജീദ് പന്തല്ലൂര്‍, ജമാല്‍ നിലമ്പൂര്‍, സി.ടി. ബഷീര്‍ , അബ്ദുല്‍ വാഹിദ് മയ്യേരി,എന്നിവര്‍ സംസാരിച്ചു. ഡോ: ജമാല്‍ ആരോഗ്യ ക്ളാസെടുത്തു, കാലിക്കറ്റ് വിമാനത്താവളം , അറബിക് സര്‍വ്വകലാശാല എന്നീ  വിഷയത്തില്‍ നിലനില്‍ക്കുന്ന അവഗണനക്കെതിരെ  യഥാക്രമം അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ,സലീംനൂര്‍ ഒരുമനയൂര്‍  എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. അഷ്റഫ് താമരശ്ശേരി, ഷിയാസ് അബൂബക്കര്‍, എന്നിവര്‍  സന്നിഹിതരായിരുന്നു.എയിം അജ്മാന്‍  ചെയര്‍മാന്‍ ടി. അബ്ദുല്‍ റഹ്മാന്‍ പറവന്നൂര്‍  അധ്യക്ഷത വഹിച്ചു.സൂപ്പി പാതിരിപ്പറ്റ സ്വാഗതവും ജാഫര്‍ സാദിക്ക് നന്ദിയും പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.