ശൈഖ് റാശിദിന്‍െറ മരണം: അനുശോചന പ്രവാഹം

ദുബൈ: യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ മൂത്ത മകന്‍ ശൈഖ് റാശിദിന്‍െറ നിര്യാണത്തില്‍ അനുശോചന പ്രവാഹം തുടരുന്നു. ലോകനേതാക്കളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും പൗര പ്രമുഖരും ഞായറാഴ്ച സഅബീല്‍ പാലസില്‍ ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. തിങ്കളാഴ്ചയും അദ്ദേഹം അനുശോചനം സ്വീകരിക്കും. 
ശൈഖ് റാശിദിന്‍െറ മാതാവ് ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമ ആല്‍ മക്തൂമിനെ ആശ്വസിപ്പിക്കാന്‍ നിരവധി സ്ത്രീകളുമത്തെി. പ്രിയ പുത്രന്‍െറ വിയോഗത്തിലും ഇടറാതെയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും മക്കളായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും സന്ദര്‍ശകരെ സ്വീകരിച്ചത്.  ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ ഥാനി, മകന്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ലബനീസ് പ്രധാനമന്ത്രി തമ്മാം സലാം, ജോര്‍ഡന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമന്‍, തുനീഷ്യന്‍ പ്രസിഡന്‍റ് ബെയ്ജി ഖാഇദ് അസ്സബ്സി, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍, കുവൈത്ത് അമീറിന്‍െറ പ്രതിനിധി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, ഒമാന്‍ സുല്‍ത്താന്‍െറ പ്രതിനിധി തുവൈനി ബിന്‍ ഹാരിബ്, മുന്‍ ലബനീസ് പ്രധാനമന്ത്രി സഅദ് ഹരീരി, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി,
സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല, സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി, സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, വിവിധ യു.എ.ഇ മന്ത്രിമാര്‍, ദുബൈ പൊതുസുരക്ഷാ വിഭാഗം മേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന തുടങ്ങിയവര്‍ ശൈഖ് മുഹമ്മദിനെ നേരില്‍കണ്ട് അനുശോചനം അറിയിച്ചു. 
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ ടെലിഫോണിലൂടെയും മറ്റും അനുശോചനം അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ളുഹര്‍ നമസ്കാരം വരെയും അസറിന് ശേഷം മഗ്രിബ് വരെയും സഅബീല്‍ പാലസിലത്തെി അനുശോചനം അറിയിക്കാന്‍ അവസരമുണ്ട്. 
ശനിയാഴ്ച രാവിലെയാണ് 34 കാരനായ ശൈഖ് റാശിദ് ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചത്. അന്ന് വൈകിട്ട് തന്നെ ഖബറടക്കി.
ദുബൈ:  ജീവിതത്തിന്‍്റെ പല മേഖലകളിലും വ്യക്തി മുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു  കഴിഞ്ഞ ദിവസം അന്തരിച്ച് ശൈഖ് റാശിദ്  ബിന്‍ മുഹമ്മദ് ആല്‍ മക്തൂം എന്ന് ദുബൈ അല്‍ മനാര്‍ സെന്‍റര്‍ പ്രസിഡന്‍റ് എ.പി.അബ്ദുസ്സമദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മുഖ്തൂമിന്‍െറ  മൂത്ത മകന്‍െറ  മരണം ഇന്ത്യക്കാരിലും പ്രത്യേകിച്ച് മലയാളി സമൂഹത്തിലും ദു$ഖവും വിഷമമുണ്ടാക്കി.
 ശൈഖ് മുഹമ്മദിന്‍െറ ഭാര്യ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമാണ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ സ്ഥാപിച്ചതും  അതിന്‍െറ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതും. ശൈഖ് റാഷിദ് ബിന്‍ മുഹമ്മദിന്‍െറ നിര്യാണംമൂലം രാജകുടുംബത്തിനുണ്ടായ ദു$ഖത്തിലും വിഷമത്തിലും അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററും ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററും അഗാധമായ ദു$ഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.