പെരുന്നാള്‍ അവധി: ഹൈവേകളില്‍ പട്രോളിങ് ശക്തമാക്കും

ദുബൈ: പെരുന്നാള്‍ അവധിദിനങ്ങള്‍ മുന്‍നിര്‍ത്തി യു.എ.ഇയിലെ പ്രധാന ഹൈവേകളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കും. ദുബൈയില്‍ പുതുതായി 216 പൊലീസ് പട്രോളിങ് യൂനിറ്റുകളെ ഇതിനായി നിയോഗിക്കും. പെരുന്നാള്‍ ആഘോഷിക്കാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ സന്ദര്‍ശകര്‍ ദുബൈയിലത്തെുമെന്നാണ് കരുതുന്നത്. 
പ്രധാന റോഡുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും തിരക്ക് ഗണ്യമായി വര്‍ധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പൊലീസ് പട്രോളിങ് വിപുലമാക്കുന്നത്. ഇതിന്‍െറ ഭാഗമായി ദുബൈ, ഷാര്‍ജ, അബൂദബി എമിറേറ്റുകളിലെ പൊലീസ് സേന മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദുബൈയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബൈ -അല്‍ഐന്‍ റോഡ്, റാസല്‍ഖോര്‍, അല്‍ ഖവാനീജ് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തും. അമിതവേഗതക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബന്നാഇ പറഞ്ഞു. 
ദുബൈയില്‍ 16 വനിതാപൊലീസ് പട്രോളിങ് സംഘവുമുണ്ടാകും. സ്ത്രീ സന്ദര്‍ശകര്‍ കൂടുതലായത്തെുന്ന പ്രദേശങ്ങളിലാണ് ഇവരെ നിയോഗിക്കുക. 167 മഫ്തി പൊലീസ് പട്രോളിങ് സംഘവുമുണ്ടാകും. മാളുകള്‍, പാര്‍ക്കുകള്‍, ഈദ്ഗാഹുകള്‍, ടൂറിസ്റ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടാകും. ഇതിന് പുറമെ മൊബൈല്‍ പൊലീസ് സ്റ്റേഷനുകളുമുണ്ടാകും. ബീച്ചിലത്തെുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പെരുന്നാള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി രാജ്യത്തിന് പുറത്തുപോകുന്നവര്‍ പൊലീസിനെ വിവരമറിയിക്കണം. ഗതാഗത നിയമലംഘനങ്ങള്‍ 8004353 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.