ദുബൈ: യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമെങ്കില്‍ 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ നല്‍കാന്‍ തീരുമാനിച്ചതായി ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു. ലോകത്തെ എല്ലാ വിമാനകമ്പനികളുടെയും യാത്രക്കാര്‍ക്ക് ഇനി ഈ സൗകര്യം ലഭ്യമാകും. നേരത്തെ യു.എ.ഇ ആസ്ഥാനമായ വിമാനകമ്പനികളുടെ യാത്രക്കാര്‍ക്ക് മാത്രമേ ട്രാന്‍സിറ്റ് വിസ അനുവദിച്ചിരുന്നുള്ളൂ. യു.എ.ഇ വഴിയുള്ള യാത്രക്കിടയില്‍ ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ഇടവേളയുണ്ടെങ്കിലേ ട്രാന്‍സിറ്റ് വിസ ലഭിക്കൂ. പുറപ്പെട്ട സ്ഥലവും പോകുന്ന സ്ഥലവും വ്യത്യസ്തമായിരിക്കുകയും വേണം. ഹോട്ടല്‍ ബുക്കിങിന്‍െറ രേഖ സമര്‍പ്പിക്കലും നിര്‍ബന്ധമാണ്. വിമാനത്താവളത്തില്‍ വെച്ച് ഹോട്ടല്‍ ബുക്കിങ് നടത്തിയാലും മതി.
ഒറിജിനല്‍ പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും ഇതോടൊപ്പം നല്‍കണം. 170 ദിര്‍ഹമാണ് ട്രാന്‍സിറ്റ് വിസ ഫീസ്.
നാലുദിവസമാണ് ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് രാജ്യത്ത് തങ്ങാന്‍ അനുമതി. ഇറങ്ങുന്ന ദിവസം അര്‍ധരാത്രി വരെ ആദ്യദിനമായി കണക്കാക്കും. നാലാംദിവസം അര്‍ധരാത്രിക്ക് മുമ്പ് രാജ്യം വിട്ടുപോകണം. ഇതിന് ശേഷം തങ്ങിയാല്‍ അനധികൃത താമസമായി കണക്കാക്കി പിഴയടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.