കരിപ്പൂര്‍ വിമാനത്താവളം: അവഗണനക്കെതിരെ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു

ദുബൈ: അറ്റകുറ്റപ്പണികളുടെ പേരില്‍ ഭാഗികമായി അടച്ചിട്ട കോഴിക്കോട് വിമാനത്താവളത്തിന് നേരെയുള്ള അധികൃതരുടെ അവഗണനക്കെതിരെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ദുബൈയില്‍ പൊതുചര്‍ച്ച സംഘടിപ്പിച്ചു. യു.എ.ഇയിലെ മുഖ്യധാരാ സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മലബാറില്‍ നിന്നുള്ളവര്‍  ഏറെ ആശ്രയിച്ചു വരുന്ന  വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും വിമാനങ്ങളുടെ കുറവും  സമയ മാറ്റവും മൂലം  ഏറെ ദുരിതത്തിലായിരിക്കുകയാണെന്ന് പൊതുവേ അഭിപ്രായമുയര്‍ന്നു. ചര്‍ച്ച കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ .പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി പങ്കെടുത്തു . മലബാറിലെ പ്രവാസികളുടെ വികാരമായി മാറിയ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്ന് അവര്‍  പറഞ്ഞു.
കോഴിക്കോട് പ്രവാസി അസോസിയേഷന്‍ രക്ഷാധികാരി മോഹന്‍ എസ്. വെങ്കിട്ട് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രടറി അഡ്വ മുഹമ്മദ് സാജിദ് വിഷയം അവതരിപ്പിച്ചു.
അഷ്റഫ് താമരശേരി, എ.കെ. ഫൈസല്‍ മലബാര്‍ , പി.കെ. മുഹമ്മദ്, അബ്ദുല്‍ കാദര്‍ പനക്കാട് ,ശംസുദ്ധീന്‍ നെല്ലറ, ദുര്‍ഗദാസ്,ഡയസ് ഇടിക്കുള, മുഹിയിദ്ദീന്‍ ബുഹാരി, സി.പി. മാത്യു, റഫീക്ക് എരോത്, അബുലൈ്ളസ്,പ്രദീപ് കുമാര്‍ വടകര, എന്‍.പി.രാമചന്ദ്രന്‍, നാരായണന്‍ വെളിയങ്കോട് ,റഫീക്ക് മേമുണ്ട, നാസര്‍, ഇ.കെ ദിനേശന്‍,കാദര്‍ കൊയിലാണ്ടി ,ബി.എ.നാസര്‍ ,സജു എടക്കാട്,സുബൈര്‍ വെള്ളിയോട് , ശിരോജ് എനിവര്‍ സംസാരിച്ചു. പ്രസിഡന്‍റ് രാജന്‍ കൊളവിപാലം സ്വാഗതവും ട്രഷറര്‍ ജമീല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
റണ്‍വേ ബലപ്പെടുത്തുന്നതിനായ മെയ് ഒന്നു മുതലാണ് വിമാനത്താവളം ഭാഗികമായി അടച്ചിരിക്കുന്നത്.ഇതിന്‍െറ ഭാഗമായി ഇവിടെ സര്‍വീസ് നടത്തിയിരുന്ന 
എമിറേറ്റ്സ് , ഇത്തിഹാദ് , സൗദി എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികള്‍ വന്‍ വിമാനങ്ങളുടെ യാത്ര നിര്‍ത്തി വെച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യ, എക്സ്പ്രസ്് , എയര്‍ അറേബ്യ , ഇന്‍ഡിഗോ  തുടങ്ങിയവരുടെ  ചെറുവിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്നുള്ളൂ. 
എന്നാല്‍ റണ്‍വെയില്‍ നാലു  മാസത്തോളമായിട്ടും ഒരു  പ്രവൃത്തിയും  ആരംഭിച്ചിട്ടില്ല.  എയര്‍ ഇന്ത്യ തന്നെ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുകയോ ഫൈ്ള ദുബൈ, നാസ് എയര്‍  തുടങ്ങിയ വിമാന കമ്പനികളുടെ  സഹകരണത്തോടെ അനുബന്ധമായ ബദല്‍ യാത്രാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പൊതു ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.
ഈ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ) ജനകീയമായ  ഒപ്പ് ശേഖരണം നടത്തി പ്രധാന മന്ത്രി, വ്യോമയാനവകുപ്പ്്, വിദേശപ്രവാസി കാര്യാ വകുപ്പ് , സംസ്ഥാന സര്‍ക്കാര്‍, ഇന്ത്യന്‍ എംബസി , കോണ്‍സുലേറ്റ് എന്നിവിടങ്ങളിലേക്ക് നിവേദനം തയ്യാറാക്കി സമര്‍പ്പിക്കും. 
ഇതിനു വേണ്ടി കോഴിക്കോട് നടന്നു വരുന്ന സത്യഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.