ദുബൈ:ദുബൈയിലെ പ്രമുഖ കോര്‍പ്പറേറ്റ് ടീമുകള്‍ മത്സരിക്കുന്ന എ.എന്‍.ഐ.ബി റിലയബിള്‍ ട്രോഫി 20:20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കം.
ദുബൈ അക്കാദമിക് സിറ്റിയിലെ ദുബൈ മെന്‍സ് കോളജ് ഗ്രൗണ്ടില്‍ മൂന്നാഴ്ചയായി നടക്കുന്ന ടുര്‍ണമെന്‍റില്‍ 12 ടീമുകളാണ് മാറ്റുരക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലീഗ് കം നോക്കൗട്ട് രീതിയില്‍ നടന്ന മത്സരത്തിന്‍െറ കലാശപ്പോരാട്ടം ഈ മാസം 25നാണ്.
പ്രമുഖ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഫൈനലില്‍ മുഖ്യാതിഥിയായിരിക്കും. അല്‍ നബൂദ ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്സും പോഷെ സെന്‍റര്‍ ദുബൈയുമയാണ് ടുര്‍ണമെന്‍റിന്‍െറ പ്രായോജകര്‍. വിജയികള്‍ക്കുള്ള ട്രോഫി വാര്‍ത്താസമ്മേളനത്തില്‍ പുറത്തിറക്കി. എമിറേറ്റ്സ് എന്‍.ബി.ഡി, എന്‍.ടി്ഡി.ഇ, ഡോട്ട്കോം തുടങ്ങിയ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.വാര്‍ത്താസമ്മേളനത്തില്‍ഇ ഡാനിയര്‍ ജേസണ്‍, സുകുമാര്‍ രാജഗോപാല്‍, കെ. രാജാറാം. വിജയ് റാവു തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.