ദുബൈ: സഹജീവികളോട് നാം കരുണയുള്ളവരായിരിക്കണമെന്നും എന്തുകഴിക്കണമെന്ന ചര്‍ച്ചകളുടെ ഈ ലോകത്തില്‍ ഒന്നും കഴിക്കാനില്ലാത്തവരേകുറിച്ചുള്ളചിന്ത നമുക്ക് വേണമെന്നും എഴുത്തുകാരി ഷെമി അഭിപ്രായപ്പെട്ടു. കലാലയകാല സുഹൃത്തുക്കളും മധുരനാരങ്ങ എന്ന മലയാള ചലച്ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് "ഹിറ്റ് ഓണം" എന്ന പേരില്‍ നടത്തിയ ഓണാഘോഷ പരിപാടിയിയില്‍ പുരസ്കാരം ഏറ്റു വാങ്ങി സംസാരിക്കുകായിരുന്നു ഷെമി . ‘നടവഴികളിലെ നേരുകള്‍" എന്ന പ്രഥമ നോവലിന് ലഭിക്കുന്ന റോയല്‍റ്റി അനാഥ ബാല്യങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ്് ഷെമിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. അഭിലാഷ് പുതുക്കാട് എഴുതിയ എസ്.ജാനകി ആലാപനത്തിലെ തേനും വയമ്പും എന്ന പുസ്തകത്തിന്‍െറ പ്രകാശനം അറബ് കവി ഡോ.ഷിഹാബ് ഗാനിം നിര്‍വഹിച്ചു.25 വര്‍ഷം കൊണ്ട് 500ല്‍പരം സിനിമകളില്‍ അഭിനയിച്ച സാദിക്കിനെ ആദരിച്ചു. ബിജു മേനോന്‍ ,പാര്‍വതി രതീഷ് ,നീരജ് മാധവ് ,മിഥുന്‍ രമേശ്, പത്മരാജ് രതീഷ് ,അപര്‍ണ നായര്‍ ,ജയ്സ് ജോസ്, ക്രിസ്, സംവിധായകന്‍ സുഗീത് എന്നിവരെയും മറ്റു അണിയറ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. സുദീപ് കുമാര്‍ ,സിതാര,ദുര്‍ഗാ വിശ്വനാഥ് ,ശരത് എന്നിവരുടെ ഗാനവിരുന്നുമുണ്ടായിരുന്നു.മിഥുന്‍ ,അര്‍ഫാസ് ,ഡോണ എന്നിവര്‍ അവതാരകരായിരുന്നു. നേരത്തെ പൂക്കളം ,ഓണസദ്യ, ചെണ്ടമേളം,തിരുവാതിര കളി, മലയാളി മങ്ക, സാക്സഫോണ്‍ സോളോ എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.