അമര്‍ സേവന വിഭാഗം ജനപ്രിയമാകുന്നു; ഈ വര്‍ഷം 4.80 ലക്ഷം അന്വേഷണം

ദുബൈ: പെതു ജനങ്ങളുടെ താമസ കുടിയേറ്റ നടപടി ക്രമങ്ങളുടെ സംശയ നിവാരണവുമായി ബന്ധപ്പെട്ട് ദുബൈ  എമിഗ്രേഷന്‍െറ  അമര്‍ സേവന വിഭാഗത്തിന്  ലഭിച്ചത് 4.80 ലക്ഷത്തിലധികം  അന്വേഷണ സന്ദേശങ്ങള്‍ . 
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കാണിതെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ്് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പത്രക്കുറിപ്പില്‍ അറിയിച്ചു. ദുബൈ എമിഗ്രേഷന്‍െറ ടോള്‍ഫ്രീ നമ്പറായ 8005111ലേക്കുള്ള വിളികള്‍ക്ക്  പുറമെ  തപാല്‍ സന്ദേശം, ഇ ചാറ്റ്, ഇ മെയില്‍, വീഡിയോ ചാറ്റ് , ജി.ആര്‍.ഡി.എഫ്.എ ആപ്പ്, ശബ്ദ സന്ദേശം, ഫാക്സ് ,സോഷ്യല്‍ മീഡിയ എന്നിവയിലൂടെയാണ് ജനം സംശയ നിവാരണം നടത്തിയത്.
ഉപയോക്താക്കളുടെ താമസ കുടിയേറ്റ രേഖകളുടെ ആവശ്യ പുര്‍ത്തീകരണത്തിന് ലോകത്തിലെ ഏതു ഭാഗത്തു നിന്നും  സന്ദേശങ്ങള്‍ ലഭിച്ചാലും മികച്ച രീതിയിലും വേഗത്തിലും സേവനം നല്‍ക്കാന്‍ ഉതകുന്ന തരത്തിലാണ് അമര്‍ സേവന വിഭാഗം സംവിധാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 
നൂതനമായ സംവിധാനങ്ങളുടെ സഹായത്തോടെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ലോകനിലവാരത്തിലുള്ള ആശയ വിനിമയ പരിശീലനം ലഭിച്ച ജീവനക്കാരാണ് അമര്‍ വിഭാഗത്തില്‍ സേവനം ചെയ്തുവരുന്നത്. 
gdrfa@dnrd.ae എന്നതാണ് ഇ മെയില്‍ വിലാസം. 00971450111 എന്നതാണ് ഫാക്സ് നമ്പര്‍ . 
ജനറല്‍ ഡയറ്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ അഫയേഴ്സ, ദുബൈ, പി.ഒ.ബോക്സ് 4333  എന്ന വിലാസത്തില്‍ തപാല്‍ വഴിയും ബന്ധപ്പെടാം. ഫേസ്ബുക്, ട്വിറ്റര്‍, തുടങ്ങിയ നവമാധ്യമങ്ങള്‍ വഴിയും  സംശയ നിവാരണം  നടത്താം.   യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിഭാവനം ചെയ്ത സ്മാര്‍ട്ട് സേവനങ്ങള്‍ കുടുതല്‍ വേഗത്തില്‍ പെതു ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വകുപ്പിന്‍െറ ലക്ഷ്യം.  
നൂതന സംവിധാനങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ച് ഏറ്റവും വേഗത്തില്‍ പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുക എന്നതാണ് അമര്‍ വിഭാഗം ലക്ഷ്യമാക്കുന്നതെന്ന്  വകൂപ്പിന്‍െറ ചുമതല വഹിക്കുന്ന ഉപമേധാവി  കേണല്‍ ഖാലിദ് സാലിമീന്‍ പറഞ്ഞു . 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.