ദുബൈ: ഗതാഗത പിഴയടക്കാന്‍ ദുബൈ പൊലീസ് കൂടുതല്‍ സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. മാക്സ് ബോക്സ് മിഡിലീസ്റ്റ് എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് രാജ്യമാകെയുള്ള ആയിരത്തോളം കിയോസ്കുകളിലൂടെ പിഴയടക്കാന്‍ സൗകര്യമൊരുക്കിയതായി ദുബൈ പൊലീസ് സ്മാര്‍ട്ട് സര്‍വീസ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അല്‍ റസൂഖി പറഞ്ഞു.
പണമായും ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും കിയോസ്കുകളിലൂടെ പിഴയടക്കാം. നേരത്തെയുള്ള കിയോസ്കുകളില്‍ പണമായി അടക്കാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. നേരത്തെയുള്ള 1000 കിയോസ്കുകള്‍ക്ക് പുറമെ ദുബൈയില്‍ പുതുതായി 21 എണ്ണം കൂടി സ്ഥാപിക്കും. പൊലീസ് സ്റ്റേഷനുകളിലും മാളുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുതലത്തെുന്ന സ്ഥലങ്ങളിലുമാണ് സ്ഥാപിക്കുക. ദുബൈ പൊലീസിന്‍െറ ബ്രാന്‍ഡും ലോഗോയും യന്ത്രങ്ങളില്‍ പതിക്കും. അഞ്ചെണ്ണം ഇതിനകം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ബാക്കി സ്ഥലങ്ങളില്‍ യന്ത്രങ്ങള്‍ വരും.
യന്ത്രങ്ങളില്‍ ഒരുക്കുന്ന ദുബൈ പൊലീസിന്‍െറ പ്രത്യേക ആപ്ളിക്കേഷനിലൂടെയാണ് പണമടക്കാന്‍ സാധിക്കുക. യന്ത്രങ്ങള്‍ സ്ഥാപിച്ച് 10 ദിവസത്തിനകം തന്നെ 327 ഇടപാടുകളിലൂടെ 2.48 ലക്ഷം ദിര്‍ഹം പിഴയായി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ദുബൈ പൊലീസിന്‍െറ അഞ്ച് സേവനങ്ങള്‍ കൂടി കിയോസ്കുകളിലൂടെ ലഭ്യമാക്കാന്‍ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. വാഹനത്തിന്‍െറ നിറം മാറ്റുന്നത് മുതല്‍ രാത്രി ജോലി പെര്‍മിറ്റ് വരെ ഇങ്ങനെ ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. ഡു, ഇത്തിസാലാത്ത്, സേവ, ഫീവ, സാലിക് തുടങ്ങിയ സംവിധാനങ്ങളും കമ്പനിയുടെ കിയോസ്കുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. 85 ശതമാനം പേരും കാര്‍ഡിന് പകരം പണമായാണ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്ന് മാക്സ് ബോക്സ് മിഡിലീസ്റ്റ് ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് വൈറ്റ് പറഞ്ഞു. അതിനാലാണ് പണമായി പിഴയടക്കാന്‍ യന്ത്രത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. മൊബൈല്‍ ഫോണിലൂടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കി യന്ത്രത്തില്‍ പണമടക്കാന്‍ സാധിക്കുന്ന സംവിധാനവും ആലോചനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എല്ലാ എമിറേറ്റുകളിലും കിയോസ്കുകള്‍ നിലവിലുണ്ട്. അബൂദബി- 305, ദുബൈ- 262, ഷാര്‍ജ- 113, അജ്മാന്‍- 70, അല്‍ഐന്‍- 52, റാസല്‍ഖൈമ- 43, ഫുജൈറ- 42, ഉമ്മുല്‍ഖുവൈന്‍- 24 എന്നിങ്ങനെയാണ് കിയോസ്കുകളുടെ എണ്ണം. രാജ്യത്തിന്‍െറ അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും കിയോസ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവുമടുത്ത കിയോസ്കുകള്‍ സംബന്ധിച്ച വിവരം www.mbme.ae എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ദുബൈയിലെ പൊലീസ് സ്റ്റേഷനുകളിലൂടെ 248.8 ദശലക്ഷം ദിര്‍ഹവും വെബ്സൈറ്റിലൂടെ 70.7 ദശലക്ഷവും പിഴ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു.
സ്മാര്‍ട്ട് ആപ്പുകളിലൂടെ 57.4 ദശലക്ഷം, എം-പേയിലൂടെ 12 ദശലക്ഷവും മൊബൈല്‍ വെബ്സൈറ്റിലൂടെ 4.1 ദശലക്ഷവും പിഴയായി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.