അല്‍ഐന്‍: സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രലില്‍ കൊയ്ത്തുത്സവം വര്‍ണാഭമായി ആഘോഷിച്ചു. മാത്യൂസ് എബ്രഹാം ചേനത്തറ കോര്‍ എപ്പിസ്ാേപ്പയുടെ നേതൃത്വത്തില്‍ നടന്ന കുര്‍ബാനക്ക് ശേഷം കൂപ്പണ്‍, ഫുഡ് സ്റ്റാളുകള്‍ വികാരി ഫാ. മാത്യു ഫിലിപ്പ്, ഫാ. മാത്യൂസ് എബ്രഹാം കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കൊയ്ത്തുത്സവത്തിന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ വികാരി അധ്യക്ഷത വഹിച്ചു. സെന്‍റ് ഡയനേഷ്യസ് ഓര്‍ത്തഡോക്സ് വികാരി ഫാ. ജോണ്‍ കെ. സാമുവേല്‍, മാര്‍ത്തോമ പള്ളി വികാരി ഫാ. കെ. സാമുവേല്‍ എന്നിവര്‍ സംസാരിച്ചു. ജോസഫ് വര്‍ഗീസ് സ്വാഗതവും ജേക്കബ് വി. തോമസ് നന്ദിയും പറഞ്ഞു. സംഗീത നൃത്ത കലാ പരിപാടികളും നടന്നു. 20ഓളം സ്റ്റാളുകളില്‍ ഒരുക്കിയ നാടന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. നറുക്കെടുപ്പില്‍ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ 15 സമ്മാനങ്ങളും നല്‍കി. കൗതുക ലേലവും നടന്നു. യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മോശയുടെ ജീവിതാവിഷ്കരണം നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.