ഷാര്‍ജ: അമിത വേഗത്തില്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മറ്റൊരു സ്ത്രീക്കും കുഞ്ഞിനും പരിക്കേറ്റു. 20 വയസ്സുള്ള യുവാവും 50 വയസ്സിനോടടുത്ത് പ്രായമുള്ള സ്ത്രീയും 14 വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. മൂന്നു പേരും സ്വദേശികളാണ്.
ശനിയാഴ്ച അതിരാവിലെ എമിറേറ്റ്സ് റോഡില്‍ ദുബൈ ഭാഗത്തേക്കുള്ള ഏഴാം നമ്പര്‍ പാലത്തിന് മുകളിലാണ് ദാരുണമായ അപകടമുണ്ടായത്. ട്രാഫിക് പൊലീസ് നടത്തിയ പ്രാഥാമികാന്വേഷണത്തില്‍ അമിത വേഗത മൂലം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡിനു നടുവിലെ സിമന്‍റ് തിട്ടയില്‍ ഇടിച്ചതാണ് അപകടകാരണമെന്ന് വ്യക്തമായി. ഇടിയുടെ ആഘാതത്തില്‍ വാഹനം പല പ്രാവശ്യം മലക്കം മറിഞ്ഞതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.