Posted On
date_range Updated On
date_range ഷാര്‍ജ സര്‍വകലാശാലയുടെ ദൈദ് കാമ്പസ് തുറന്നു
ഷാര്‍ജ: ഷാര്‍ജ സര്‍വകലാശാലയുടെ ദൈദ് കാമ്പസിന്‍െറ ഉദ്ഘാടനം യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി നിര്‍വഹിച്ചു. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു. ആറ് കോടി ദിര്‍ഹം ചെലവിട്ടാണ് കാമ്പസ് നിര്‍മിച്ചത്. 18 ക്ളാസ് മുറികളും 12 പരീക്ഷണ ശാലകളും നാല് ലെക്ചര്‍ മുറികളും കളി സ്ഥലങ്ങളും ഉള്‍പ്പെടുന്നതാണ് ദൈദ് കാമ്പസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.