അബൂദബി: യമനിലെ അല്‍ഖാഇദ ഗ്രൂപ്പിന്‍െറ പിടിയിലായിരുന്ന ബ്രിട്ടീഷുകാരനെ യു.എ.ഇ സൈന്യത്തിന്‍െറ രഹസ്യാന്വേഷണ വിഭാഗം മോചിപ്പിച്ചു. 18 മാസം മുമ്പാണ് റോബര്‍ട്ട് ഡഗ്ളസ് എന്ന ബ്രിട്ടീഷ് പൗരന്‍ അല്‍ഖാഇദയുടെ പിടിയിലായത്. ഇദ്ദേഹത്തെ സൈന്യം സുരക്ഷിതമായി യു.എ.ഇയിലത്തെിച്ചതായി ഒൗദ്യോഗിക വാര്‍ത്താഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
2014 ഫെബ്രുവരിയിലായിരുന്നു പെട്രോളിയം എന്‍ജിനിയറും ബ്രിട്ടീഷുകാരനുമായ റോബര്‍ട്ട് ഡഗ്ളസ് യമനിലെ ഹദറമൗതില്‍ അല്‍ഖാഇദയുടെ പിടിയിലായത്. 18 മാസത്തിന് ശേഷം യു.എ.ഇ സൈന്യത്തിന്‍െറ രഹസ്യാന്വേഷണ വിഭാഗം അല്‍ഖാഇദയില്‍ നിന്ന് റോബര്‍ട്ടിനെ മോചിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ സുരക്ഷിതമായി അബൂദബിയില്‍ എത്തിച്ചു. അടിയന്തര ചികിത്സക്കായി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവുമായി ഫോണില്‍ സംസാരിക്കാന്‍ അവസരമൊരുക്കിയ യു.എ.ഇ അധികൃതര്‍ ആരോഗ്യനില മെച്ചപ്പെട്ടാല്‍ റോബര്‍ട്ട് ബ്രിട്ടനിലേക്ക് മടങ്ങുമെന്നും അറിയിച്ചു.
തീവ്രവാദത്തിനെതിരെ യു.എ.ഇ സ്വീകരിച്ച ശക്തമായ നിലപാടിന്‍െറ ഭാഗമായാണ് ബ്രിട്ടീഷ് പൗരന്‍െറ മോചനമെന്നും ബ്രിട്ടനുമായി യു.എ.ഇക്കുള്ള സൗഹൃദബന്ധത്തെ ഇത് ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി ഫോണില്‍ നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ പങ്കുവെച്ചതായും വാം റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.