വിസ്മയക്കാഴ്ചയൊരുക്കി ‘ആത്മ’ താരത്തിളക്കം

ദുബൈ: കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളോടൊപ്പം ഇന്ത്യന്‍ സിനിമയുടെ അഭിമാന സ്തംഭങ്ങളായ കരിഷ്മ കപൂറും ജാക്കി ഷിറോഫും അണി നിരന്ന ‘ആത്മ താരത്തിളക്കം’ യു.എ.ഇയിലെ ഓണാഘോഷ പരിപാടികളില്‍ പുതു ചരിത്രം കുറിച്ചു. 
മലയാള ടെലിവിഷന്‍ രംഗത്തെ കലാകാരന്മാരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ വിസ്മയക്കാഴ്ചകള്‍ ആസ്വാദകരുടെ മനം കവര്‍ന്നു. ടെലിവിഷന്‍ രംഗത്ത് നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട കലാകാരന്മാരുടെ കൂട്ടായ്മയായ ‘ആത്മ’ യുടെ ആഭിമുഖ്യത്തിലായിരുന്നു ദുബൈയിലും അബുദബിയിലുമായി ‘താരത്തിളക്കം' സംഘടിപ്പിക്കപ്പെട്ടത്.
ബോളിവുഡ് താരം കരിഷ്മ കപൂറിന്‍െറയും 2012 ലെ മിസ് ഇന്ത്യ എര്‍ത്ത് ജേത്രി പ്രാചി മിശ്രയുടെയും സാന്നിധ്യമായിരുന്ന വെള്ളിയാഴ്ച ദുബൈ അല്‍ നാസര്‍ ലെഷര്‍ലാന്‍ഡില്‍ നടന്ന ആദ്യ ഷോയുടെ പ്രധാന ആകര്‍ഷണം. കരിഷ്മ ആരാധകര്‍ക്കായി നൃത്തചുവടുകളും കാഴ്ചവെച്ചു. 
‘ആത്മ’ പ്രസിഡണ്ട് ഗണേഷ് കുമാറിന്‍െറ നേതൃത്വത്തിലും ദിനേശ് പണിക്കരുടെ സംവിധാനത്തിലുമായി ഒരുക്കിയ സംഗീതവും നൃത്ത നൃത്യങ്ങളും കോമഡി സ്കിറ്റുകളും നിറഞ്ഞ മുഴുനീള വിനോദ പരിപാടിയില്‍ കോട്ടയം നസീര്‍ ഒരുക്കിയ സ്പെഷ്യല്‍ കോമഡി ഷോയും അരങ്ങേറി. 
ശനിയാഴ്ച അബൂദബി നാഷണല്‍ തിയേറ്ററില്‍ നടന്ന പരിപാടിയിയില്‍ കാണികളില്‍ ആവേശം നിറച്ചത് ഇന്ത്യന്‍ സിനിമയുടെ കുലപതി ജാക്കി ഷിറോഫിന്‍െറ സാനിധ്യമായിരുന്നു. കാണികളോടൊപ്പം നൃത്തം വെച്ചും കുശലം പങ്കുവെച്ചും ഇതിഹാസ താരം ആവേശം ജനിപ്പിച്ചു. മലയാള സിനിമയുടെ യുവരക്തം ജയസൂര്യയും ഷോയില്‍ നിറഞ്ഞുനിന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.